രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ എഐസിസി ആസ്ഥാനത്ത് ഇന്ന് രാജസ്ഥാനിലെ നേതാക്കളുടെ യോഗം ചേരും

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ എഐസിസി ആസ്ഥാനത്ത് ഇന്ന് രാജസ്ഥാനിലെ നേതാക്കളുടെ യോഗം ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പങ്കെടുക്കും.
ഒപ്പം രാജസ്ഥാന്റെ ചുമതലയുള്ള സുഖ്വീന്ദര്‍ സിംഗ് രണ്‍ധാവ, പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊതാസറ എന്നിവരടക്കമുള്ള സംസ്ഥാന നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും നേരിട്ടെത്തുമോ എന്നത് വ്യക്തമല്ല. ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ തുടരുന്ന പോരടിക്കലിന് വിരാമമിടാനായി ഹൈക്കമാന്‍ഡിനാവുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. പൈലറ്റിനെ പുതിയ പദവികള്‍ നല്‍കി അനുനയിപ്പിക്കുന്നത് അടക്കം ഒട്ടേറെ പരിഹാരമാര്‍ഗങ്ങള്‍ ഹൈക്കമാന്‍ഡ് ആലോചിക്കുന്നതായാണ് സൂചനകളുള്ളത്.
https://www.facebook.com/Malayalivartha



























