ഐഎസ്ആര്‍ഒയുടെ അഭിമാന പദ്ധതി ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ഒരു ദിവസം കൂടി നീട്ടാന്‍ സാധ്യത

ഐഎസ്ആര്‍ഒയുടെ അഭിമാന പദ്ധതി ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ഒരു ദിവസം കൂടി നീട്ടാന്‍ സാധ്യത. ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിക്ഷേപണം ഈ മാസം 14ലേക്ക് മാറ്റാന്‍ ആലോചനയിലുള്ളത്. എന്നാല്‍ ഐഎസ്ആര്‍ഒ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരികരിച്ചിട്ടില്ല.
നേരത്തേ, ഈ മാസം 13ന് വിക്ഷേപിക്കാനാണ് നിശ്ചയിച്ചിരുന്നത്. വിക്ഷേപണത്തിന് മുന്നോടിയായി റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്ക് മാറ്റിയിരുന്നു.
ചന്ദ്രയാന്‍ മൂന്ന് പേടകം വിക്ഷേപണ വാഹനമായ എല്‍വിഎം 3 ല്‍ സംയോജിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗാണ് ചന്ദ്രയാന്‍ മൂന്ന് ദൗത്യം ലക്ഷ്യമിടുന്നത്.
"
https://www.facebook.com/Malayalivartha



























