Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചത്ത് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽ 44 കോടിയുടെ 'നിധി'... ലാസ് പാൽമാസ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് ഫുഡ് സെക്യൂരിറ്റി മേധാവി അന്റോണിയോ ഫെർണാണ്ടസ് റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് കണ്ടെടുത്തത്...

06 JULY 2023 02:56 PM IST
മലയാളി വാര്‍ത്ത

ചത്ത് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽ 44 കോടിയുടെ 'നിധി' കണ്ടെത്തി. കാനറി ദ്വീപുകളുടെ ഭാഗമായ ലാ പാൽമയിലെ നോഗൽസ് ബീച്ചിലാണ് സ്പേം തിംമിഗലത്തെ ചത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് തിമിംഗലത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് കുടലിനുള്ളിൽ ഈ വിലപ്പെട്ട വസ്തു കണ്ടെത്തിയത്.

ലാസ് പാൽമാസ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് ഫുഡ് സെക്യൂരിറ്റി മേധാവി അന്റോണിയോ ഫെർണാണ്ടസ് റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് കണ്ടെടുത്തത്. തിമിംഗലത്തിന്റെ മരണകാരണം കണ്ടെത്താനായി നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഈ കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിൽ തിമിം​ഗലം ദഹനസംബന്ധമായ അസുഖം ബാധിച്ചാണ് മരണപ്പെട്ടതെന്ന് കണ്ടെത്തി.

 

 

എന്നാൽ, അസാധാരണമായ മറ്റെന്തോ ഒന്നുകൂടി മരണത്തിന് കാരണമായിട്ടുണ്ട് എന്നുള്ള സംശയത്തെ തുടർന്ന് നടത്തിയ വിദഗ്ദ പരിശോധനയിലാണ് തിമിംഗലത്തിന്റെ വൻകുടലിൽ കട്ടിയുള്ള എന്തോ തങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത് എന്ന് പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവേ റോഡ്രിഗസ് പറഞ്ഞു. തുടർന്ന് വൻകുടൽ കീറി പരിശോധിച്ചപ്പോൾ 50-60 സെന്റീമീറ്റർ വ്യാസമുള്ള 9.5 കിലോഗ്രാം ഭാരമുള്ള ആംബർഗ്രിസ് കല്ല് കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

 

 

ഒരു ശതമാനത്തിൽ താഴെ മാത്രം ഈ തിമിംഗലങ്ങൾ ഉൽപാദിപ്പിക്കുന്ന അപൂർവ പദാർത്ഥമാണ് ആംബർഗ്രിസ്. സ്പേം തിമിംഗലങ്ങൾ സാധാരണയായി കണവയും കട്‌ഫിഷും ആണ് ഭക്ഷിക്കുന്നത്. പക്ഷേ, അവയ്ക്ക് കഴിക്കുന്നതെല്ലാം പൂർണ്ണമായി ദഹിപ്പിക്കാൻ കഴിയില്ല. അതിനാൽ, പുറന്തള്ളപ്പെടുന്ന അവശിഷ്ടങ്ങൾക്ക് ശേഷം ബാക്കിയുള്ളവ അടിഞ്ഞുകൂടുകയും കാലക്രമേണ ദൃഢമാവുകയും, ആംബർഗ്രിസ് സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ആംബർഗ്രിസ് അമിതമായി വളരുകയാണെങ്കിൽ, അത് തിമിംഗലത്തിന്റെ മരണത്തിലേക്ക് നയിക്കും. തിമിംഗലത്തിന്റെ വയറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ വിലയേറിയ രഹസ്യം 'കടലിന്റെ നിധി' അല്ലെങ്കിൽ 'ഫ്ലോട്ടിംഗ് ഗോൾഡ്' എന്നും അറിയപ്പെടുന്നു.

 

 

 

റോഡ്രിഗസ് കണ്ടെത്തിയ ആംബർഗ്രിസ് 5.4 മില്യൺ ഡോളർ (44 കോടിയിലധികം) വിലമതിക്കുന്നതാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിന്റെ വിൽപ്പനയിലൂടെ ലഭിയ്ക്കുന്ന പണം 2021 -ൽ ലാ പാൽമയെ തകർത്ത അഗ്നിപർവ്വത സ്‌ഫോടനത്തിന്റെ ഇരകളെ സഹായിക്കാനാണ് ഉപയോഗിക്കുക എന്നും അധികൃതർ അറിയിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്‌ട്രേലിയ, ഇന്ത്യ തുടങ്ങിയയിടങ്ങളിൽ ആംബർഗ്രിസ് കൈവശം വയ്ക്കുന്നതും വ്യാപാരം ചെയ്യുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.

 

 

 

ഇന്ത്യയിൽ, 1972 -ൽ പ്രാബല്യത്തിൽ വന്ന വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ 2 പ്രകാരം സ്പേം തിമിംഗലത്തെ ഒരു സംരക്ഷിത ഇനമായി കണക്കാക്കുന്നു. തൽഫലമായി, ആംബർഗ്രിസ് ഉൾപ്പെടെയുള്ള ഈ സസ്തനിയിൽ നിന്നും ലഭിയ്ക്കുന്ന ഉപോൽപ്പന്നങ്ങൾ കൈവശം വയ്ക്കുന്നതും വ്യാപാരം ചെയ്യുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (29 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (42 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (53 minutes ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (11 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (12 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

Malayali Vartha Recommends