മുഖത്ത് മൂത്രമൊഴിച്ച നെറിക്കേടിന് പ്രായശ്ചിത്തമായി മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ; മുഖ്യമന്ത്രി നേരിട്ട് എത്തി ക്ഷമ ചോദിച്ചു; 36കാരനായ ദസ്‌മത് റാവത്തിന്റെ കാലുകൾ ആദരസൂചകമായി കഴുകി

രാജ്യത്തെ മുഴുവൻ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു. മദ്ധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ചത്. ആ ക്രൂരത ഒരിക്കലും അംഗീകരിക്കാനോ ന്യായീകരിക്കാനോ സാധിക്കില്ല. ഇപ്പോൾ ഇതാ ഇതിനു പ്രായശ്ചിത്തമായി മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ ഞെട്ടിക്കുന്ന ഒരു പ്രവർത്തി ചെയ്തിരിക്കുകയാണ് .
ആ നെറിക്കേടിന് ഒന്നും പകരമാകില്ല എങ്കിൽ പോലും അദ്ദേഹം ചെയ്തിരിക്കുന്ന ഒരു കാര്യമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ക്ഷമചോദിച്ച് അതിക്രമം നേരിട്ട യുവാവിന്റെ കാൽ കഴുകുകയും തന്റെ സുഹൃത്തെന്ന് വിളിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ് അദ്ദേഹം. മുഖ്യമന്ത്രി നേരിട്ട് എത്തിയാണ് ക്ഷമ ചോദിച്ചത്. കരൗണ്ടിയിൽ നിന്നുള്ള 36കാരനായ ദസ്‌മത് റാവത്തിന്റെ കാലുകൾ ആദരസൂചകമായി കഴുകിയിരിക്കുകയാണ് അദ്ദേഹം. ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. .
ദസ്‌മതിനോട് മുഖ്യമന്ത്രി സംവദിച്ചു . എങ്ങനെയാണ് ജീവിക്കുന്നതെന്നും അദ്ദേഹത്തിനും കുടുംബത്തിനും സർക്കാർ ആനുകൂല്യങ്ങൾ കിട്ടുന്നുണ്ടോ എന്നും ചോദിച്ചു മനസിലാക്കുകയും ചെയ്തു. നിങ്ങളിപ്പോൾ തന്റെ സുഹൃത്താണെന്ന് ചൗഹാൻ ദസ്‌മതിനോട് പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു. . 'നിങ്ങളുടെ വേദന പങ്കിടാനുള്ള ശ്രമമാണിത്. ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എനിക്ക് പൊതുജനമാണ് ദൈവം എന്നും ദസ്‌മതിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ചൗഹാൻ വ്യക്തമാക്കി. . 'അദ്ദേഹം എന്റെ കുടുംബത്തോട് സംസാരിച്ചു. എനിക്ക് വളരെ സന്തോഷം തോന്നി എന്നാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം ദസ്‌മത് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha



























