രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ വിധി നാളെ പറയും

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ വിധി നാളെ പറയും. ലോക്‌സഭാംഗത്വം റദ്ദാക്കപ്പെട്ട വിധിക്കെതിരായ അപ്പീലിലാണു വിധിയുണ്ടാകുക. അപകീര്‍ത്തിക്കേസിലെ ശിക്ഷാവിധി സ്‌റ്റേ ചെയ്യണമെന്നാണ് രാഹുലിന്റെ ആവശ്യം.
2019ലെ 'മോഡി' പരാമര്‍ശവുമായി ബന്ധപ്പെട്ടുണ്ടായ അപകീര്‍ത്തിക്കേസിലാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. തുടര്‍ന്ന് രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയായിരുന്നു.
2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാകയിലെ കോലാറില്‍ പൊതുറാലിയെ അഭിസംബോധന ചെയ്യവേ, 'എല്ലാ കള്ളന്‍മാര്‍ക്കും മോഡി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്' രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. തുടര്‍ന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂര്‍ണേഷ് മോഡി നല്‍കിയ പരാതിയിലാണ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത്.
https://www.facebook.com/Malayalivartha



























