കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയില്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും... രാഹുല്‍ ഗാന്ധിയ്ക്ക് എം പി സ്ഥാനം തിരികെ ലഭിക്കുമോയെന്നതില്‍ കോടതി വിധി ഏറെ നിര്‍ണായകമാകും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയില്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള അപ്പീലിലാണ് കോടതി ഇന്ന് വിധി പറയുക. രാഹുല്‍ ഗാന്ധിയ്ക്ക് എം പി സ്ഥാനം തിരികെ ലഭിക്കുമോയെന്നതില്‍ കോടതി വിധി ഏറെ നിര്‍ണായകമാകും.
സ്റ്റേ ലഭിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീളും. എങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുകയാണ് കോണ്‍ഗ്രസ് നേതാവിന് മുന്നിലുള്ള ഏക വഴി. സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന കേസില്‍ സൂറത്ത് കോടതിയുടെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി മേല്‍ക്കോടതിയെ സമീപിച്ചത്. അന്തിമ വാദം പൂര്‍ത്തിയായി രണ്ട് മാസത്തിന് ശേഷമാണ് കോടതി വിധി പറയാനൊരുങ്ങുന്നത്.
എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിനെതിരെ ബിജെപി എം എല്‍ എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് അപകീര്‍ത്തിക്കേസ് നല്‍കിയത്.
രാഹുല്‍ കുറ്റക്കാരനാണെന്ന് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തുകയും പരമാവധി ശിക്ഷയായ രണ്ടു വര്‍ഷം തടവ് വിധിക്കുകയും ചെയ്തു. വിധിക്ക് പിന്നാലെ ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























