വയനാട്ടിലെ ജനതയോട് രാഹുല്‍ഗാന്ധി മാപ്പ് പറയണമെന്ന് വി. മുരളീധരന്‍

രാഹുല്‍ഗാന്ധി കുറ്റക്കാരനെന്ന ശിക്ഷാവിധി ഉചിതമെന്ന് ഗുജറാത്ത് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വം വയനാട്ടിലെ ജനതയോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. നിരുത്തരവാദപരമായ സമീപനത്തിലൂടെ ഒരു ജനതയുടെ ആവശ്യങ്ങള്‍ സംസാരിക്കാന്‍ ലോകസഭയില്‍ ആളില്ലാതെയാകുന്ന അവസ്ഥയുണ്ടായി. അപക്വമായ പരാമര്‍ശങ്ങള്‍ ദേശീയ നേതാവിന് ചേര്‍ന്നത് അല്ലെന്ന് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഇനിയെങ്കിലും തിരിച്ചറിയണമെന്നും വി. മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ഉത്തരവിന് പിന്നാലെ ഗുജറാത്ത് ഹൈക്കോടതിയെ കുറ്റം പറയുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഭരണഘടനയൊട് കൂറ് പുലര്‍ത്തുന്നവര്‍ ആണെങ്കില്‍ കോണ്‍ഗ്രസ്സ് അതിന് മുതിരരുത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. സമനില വീണ്ടെടുത്ത് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തയാറാകണമെന്നും വിദേശകാര്യ സഹമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























