മദ്യനയക്കേസില്‍ മുന്‍ ഡല്‍ഹി ഉപ മുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി....സിസോദിയയുടെ 52 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്

മദ്യനയക്കേസില്‍ മുന്‍ ഡല്‍ഹി ഉപ മുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി....സിസോദിയയുടെ 52 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കേസുമായി ബന്ധപ്പെട്ട് മറ്റു പ്രതികളുടേതടക്കം ആകെ 100 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
സിസോദിയക്ക് പുറമെ അമന്‍ദീപ് സിങ് ധാല്‍, രാജേഷ് ജോഷി, ഗൗതം മല്‍ഹോത്ര എന്നിവരുടേതടക്കമുള്ള സ്വത്തുക്കളിന്‍മേലാണ് നടപടി. സിസോദിയയുടെ ഭാര്യ സീമയുടെ 11 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടും കണ്ടുകെട്ടലിന്റെ ഭാഗമായി മരവിപ്പിച്ചിട്ടുണ്ട്. സിസോദിയയുടെ അടുപ്പക്കാരനായ വ്യവസായി ദിനേഷ് അറോറ അറസ്റ്റിലായതിനു പിന്നാലെയാണ് ഇഡിയുടെ നടപടികള്‍.
ഡല്‍ഹിയില്‍ പുതിയ മദ്യനയം കൊണ്ടുവരുന്നതിന്റെ ഭാഗമായി സിസോദിയയടക്കമുള്ളവര്‍ അഴിമതി നടത്തിയെന്നാണ് കേസ്. നയം രൂപവത്കരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്മേല്‍ ഡല്‍ഹി ലെഫ്റ്റന്റ് ഗവര്‍ണര്‍ വി.കെ. സക്സേന സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
മദ്യനയത്തിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിലാണ് സി.ബി.ഐയുടെ കേസ്. കഴിഞ്ഞ വര്‍ഷം ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയാണ് ആരോപണത്തില്‍ സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടത്.
"
https://www.facebook.com/Malayalivartha



























