മണിപ്പൂരില്‍ ഇന്നലെയുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.... ബിഷ്ണുപുര്‍ ജില്ലയിലായിരുന്നു സംഭവം

മണിപ്പുരില്‍ ഇന്നലെയുണ്ടായ വെടിവെപ്പില്‍ പതിനേഴുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ബിഷ്ണുപുര്‍ ജില്ലയിലായിരുന്നു സംഭവം. മരിച്ചവരില്‍ രണ്ടുപേര്‍ കൂക്കി വിഭാഗത്തില്‍നിന്നുള്ളവരും ഒരാള്‍ മെയ്‌തെയ് വിഭാഗത്തിലെയാളുമാണ്. കലാപത്തില്‍ ആളുകള്‍ തമ്മില്‍ അക്രമവും വെടിവയ്പ്പുമുണ്ടായപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണു പതിനേഴുകാരന് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
മണിപ്പുര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ എംപിമാര്‍ മണിപ്പുര്‍ സന്ദര്‍ശിക്കുന്നതിനിയാണ് വീണ്ടും കലാപമുണ്ടാകുന്നത്. എംപിമാരുടെ സംഘം നിരവധി ക്യാംപുകള്‍ സന്ദര്‍ശിച്ച് ജനങ്ങളുമായി സംസാരിച്ചിരുന്നു. മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ യുകിയെ കാര്യങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു. ബിരേന്‍ സിങ്ങ് സര്‍ക്കാരിലുണ്ടായ വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടതായും മണിപ്പൂര്‍ സന്ദര്‍ശിച്ച ഇടതുപക്ഷ എംപിമാരില്‍ ഒരാളായ ജോണ്‍ ബ്രിട്ടാസ് ട്വിറ്ററില്‍ കുറിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha



























