പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം തുടരുന്നു... ഇന്ന് തെലങ്കാനയിലും രാജസ്ഥാനിലും, കോടികളുടെ വികസനപദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രം, തെലങ്കാനയിലും രാജസ്ഥാനിലും പ്രചാരണ റാലികളിലും മോദി പങ്കെടുക്കും

പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം തുടരുന്നു... ഇന്ന് തെലങ്കാനയിലും രാജസ്ഥാനിലും, കോടികളുടെ വികസനപദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രം, തെലങ്കാനയിലും രാജസ്ഥാനിലും പ്രചാരണ റാലികളിലും മോദി പങ്കെടുക്കും
ഉടനടി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാണ് മോദി എത്തുക. ഇന്നലെ ഛത്തിസ്ഗട്ടിലെത്തിയ മോദി ഇന്ന് തെലങ്കാനയിലും രാജസ്ഥാനിലുമാകും എത്തുക. കോടികളുടെ വികസനപദ്ധതികള്‍ക്കാകും പ്രധാനമന്ത്രി ഇരു സംസ്ഥാനങ്ങളിലും തറക്കല്ലിടുക.
കഴിഞ്ഞ ദിവസം ഛത്തിസ്ഗട്ടിലും ഉത്തര്‍പ്രേദശിലും പ്രധാനമന്ത്രി പര്യടനം നടത്തിയിട്ടുണ്ടായിരുന്നു. നാല് സംസ്ഥാനങ്ങള്‍ക്കായി അന്‍പതിനായിരം കോടിയുടെ വികനപദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം ഛത്തീസ്ഗഢിലെ റായ്പുരില്‍ 7500 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്കാണ് ഇന്നലെ പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തത്. ഏകദേശം 6,400 കോടി രൂപയുടെ 5 ദേശീയ പാത പദ്ധതികള്‍ക്കാണ് അദ്ദേഹം തറക്കല്ലിടുകയും നാടിനു സമര്‍പ്പിക്കുകയും ചെയ്തത്. 750 കോടി രൂപ ചെലവില്‍ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കിയ 103 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റായ്പുര്‍ - ഖരിയാര്‍ റോഡ് റെയില്‍ പാത, 290 കോടി രൂപ ചെലവില്‍ വികസിപ്പിച്ച 17 കിലോമീറ്റര്‍ നീളമുള്ള ക്യോട്ടി - അന്താഗഢ് റെയില്‍ പാത എന്നിവയും പ്രധാനമന്ത്രിരാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha



























