വന്ദേഭാരത് ട്രെയിനിന്റെ കളർ കോഡിൽ ചില മാറ്റങ്ങൾ വരുത്താൻ റെയിൽവേ; വെള്ള- നീല കളർ പാറ്റേണിന് പകരം കാവി - ഗ്രേ കളർകോഡാക്കും; കാരണം വ്യക്തമാക്കി അധികൃതർ

വന്ദേഭാരത് ട്രെയിനിൽ അടിമുടി മാറ്റം വരുത്താൻ ഒരുങ്ങുകയാണ് . കളർ കോഡിൽ ചില മാറ്റങ്ങൾ വരുത്താൻ റെയിൽവേ തയ്യാറെടുക്കുകയാണ്. നിലവിൽ വെള്ള- നീല കളർ പാറ്റേണിലാണ് വന്ദേഭാരത്. വരുംമാസങ്ങളിൽ കാവി - ഗ്രേ കളർകോഡിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത് .വെള്ളയും നീലയും നിറങ്ങൾ മാറ്റാനുള്ള കാരണം, പെട്ടെന്ന് അഴുക്ക് പറ്റും. പരിപാലിക്കുന്ന കാര്യത്തിൽ വളരെ ബുദ്ധിമുട്ടാണ് നേരിടുന്നത് .
ഓരോ സർവീസിന് ശേഷവും ഇത് മുഴുവനായി കഴുകി വൃത്തിയാക്കുക എളുപ്പമുള്ള കാര്യമല്ല . ഈ സാഹചര്യത്തിൽ പുതിയ കളറുകൾ പരീക്ഷിക്കുന്നത്. .'കുറച്ച് കളർ കോമ്പിനേഷനുകൾ പരീക്ഷിച്ചു, കാവി - ഗ്രേ കോമ്പിനേഷൻ കൂടുതൽ അനുയോജ്യമാണെന്ന് കണ്ടെത്തി.
അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല എന്ന് - ഇന്റഗ്രൽ കോച്ച് ഫാക്ടറി വ്യക്തമാക്കി . ഇരുവശത്തും കാവി പെയിന്റും വാതിലുകൾക്ക് ചാരനിറവും അടിക്കും .പരീക്ഷണാർത്ഥം ഒരു ബോഗി കളർ ചെയ്തു കഴിഞ്ഞു. ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ് . റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി കിട്ടിയ ശേഷം പുതിയ കളർകോഡ് നിലവിൽ വരുന്നത് . നിലവിൽ 26 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്.ട്രെയിനിന്റെ സീറ്റ് ഡിസൈനുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകും .
https://www.facebook.com/Malayalivartha



























