Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ തനിക്ക് പിന്തുണ നല്‍കുന്ന എംഎല്‍എമാരെ ഹോട്ടലിലേക്കു മാറ്റി അജിത് പവാര്‍ ബിജെപിയുമായി വിലപേശല്‍ ആരംഭിച്ചിരിക്കുകയാണ്

08 JULY 2023 05:17 PM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ശരത് പവാറിനോളം പവ്വറുള്ള നേതാവില്ലെന്ന് ഒരിക്കല്‍ കൂടി അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. കുടുംബത്തില്‍പെട്ടൊരാള്‍ പാര്‍ട്ടിയുടെ ഉള്‍വേര് തകര്‍ത്ത് കടന്നു പോയപ്പോള്‍ തളരുമെന്ന് കരുതിയിരുന്ന രാഷ്ട്രീയ നീരീക്ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ടാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. പ്രായം പറഞ്ഞ് കളിയാക്കിയ അജിത് പവ്വാറിനെ ബാഹുബലി സിനിമയിലെ കട്ടപ്പയുടെ പിന്നില്‍ നിന്നുള്ള കുത്തിന്റെ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. അജിത് പവ്വാറിനെതിരെ ജനരോക്ഷം ആളിക്കത്തിക്കുന്നതിലാണ് ശരത് പവ്വാര്‍ പക്ഷം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ബാഹുബലിയെ പിന്നില്‍നിന്നു കുത്തിവീഴ്ത്തുന്ന കട്ടപ്പയെ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ചര്‍ച്ചാവിഷയമാക്കി മാറ്റിയിരിക്കുകയാണ് . എന്‍സിപിയെ പിളര്‍ത്തിയ അജിത് പവാറിനെ ഒറ്റുകാരനായി ചിത്രീകരിച്ച് ബാഹുബലിയെ പിന്നില്‍നിന്നു കട്ടപ്പ കുത്തിവീഴ്ത്തുന്ന പോസ്റ്ററുമായി രംഗത്തെത്തിയിരിക്കുന്നത് എന്‍സിപിയുടെ വിദ്യാര്‍ഥി വിഭാഗം രാഷ്ട്രവാദി വിദ്യാര്‍ഥി കോണ്‍ഗ്രസാണ്. എന്‍സിപിയുടെ ഡല്‍ഹി ഓഫിസിന് മുന്നിലും മുംബൈ നഗരത്തിലുമാണ് വിദ്യാര്‍ഥി വിഭാഗം പോസ്റ്റര്‍ പതിച്ചത്. 'ഒളിച്ചിരിക്കുന്ന ഒറ്റുകാരെ രാജ്യം മുഴുവന്‍ കാണുന്നുണ്ട്. ഇവര്‍ക്ക് ജനങ്ങള്‍ മാപ്പു തരില്ല''- എന്ന വാചകങ്ങളോടെയാണ് പോസ്റ്റര്‍.  തര്‍ക്കങ്ങള്‍ക്കിടെ എന്‍സിപിയുടെ ആസ്ഥാനത്തുനിന്നും അജിത് പവാറിന്റെയും പ്രഫൂല്‍ പട്ടേലിന്റെയും ചിത്രങ്ങളടങ്ങിയ ബോര്‍ഡുകള്‍ നീക്കം ചെയ്തിരുന്നു.  

. എന്‍സിപി പിളര്‍ന്നശേഷം അജിത് പവാറിനൊപ്പം ബിജെപിയുമായി സഹകരിക്കാന്‍ തയാറായ എംഎല്‍എമാരെയാണു ഹോട്ടലിലേക്കു മാറ്റിയത്. അജിത് പവാറിനു പിന്തുണ നല്‍കിക്കൊണ്ട് ഒപ്പിട്ട സത്യവാങ്മൂലം ഇവര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചു. പാര്‍ട്ടി ചിഹ്നവും പതാകയും തങ്ങള്‍ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് അജിത് വിഭാഗം ജൂണ്‍ 30 തീയതി വച്ച് തിരഞ്ഞെടുപ്പു കമ്മിഷനു കത്തു നല്‍കി. ദേശീയ അധ്യക്ഷനായി അജിത് പവാറിനെ തിരഞ്ഞെടുത്തതായി പറയുന്ന പ്രമേയവും ഒപ്പമുണ്ടെങ്കിലും ഇതില്‍ തീയതിയില്ല. തന്റെ ഭാഗം കേള്‍ക്കാതെ നടപടിയെടുക്കരുതെന്നും ശരദ് പവാര്‍ തിങ്കളാഴ്ച കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. 53 എന്‍സിപി എംഎല്‍എമാരില്‍ 31 പേരെ അണിനിരത്തി അജിത് പവാര്‍ കരുത്തു തെളിയിച്ചു. 14 എംഎല്‍എമാര്‍ മാത്രമാണ് ശരദ് പവാറിന്റെ യോഗത്തിനെത്തിയത്. 8 പേര്‍ ഇരുപക്ഷത്തുനിന്നും വിട്ടുനിന്നിരുന്നു.

എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്ന എന്‍സിപി അജിത് പവാര്‍ പക്ഷം പ്രധാന മന്ത്രിപദവികള്‍ക്കായി പിടിമുറുക്കിയതോടെ അതൃപ്തി പരസ്യമാക്കി ശിവസേനാ എംഎല്‍എമാരും രംഗത്തെത്തിയത് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് തലവേദനയായി മാറിയിട്ടുണ്ട്. വിദര്‍ഭയില്‍ രാഷ്ട്രപതിക്കൊപ്പം പങ്കെടുക്കേണ്ട പരിപാടി വെട്ടിച്ചുരുക്കി മുംബൈയിലെത്തിയ അദ്ദേഹം രാത്രി തന്നെ പാര്‍ട്ടി എംഎല്‍എമാരുടെയും എംപിമാരുടെയും യോഗം വിളിച്ചിരുന്നു . ഉദ്ദവ് താക്കറെ വിളിച്ചാല്‍ ശിവസേനയിലേയ്ക്ക് മടങ്ങി പോകുമെന്ന് ഷിന്‍ഡേ വിഭാഗം എംഎല്‍എ മാരില്‍ നിന്നും പ്രസ്താവനകളുമുണ്ടായി. ഭരിക്കാനുള്ള ഭൂരിപക്ഷത്തില്‍ അധികം സീറ്റുണ്ടായിട്ടും എന്‍സിപിയെ പിളര്‍ത്തി അജിത് പവാറിനെയും കൂട്ടരെയും എടുത്തതെന്തിനെന്ന് ബിജെപി നേതൃത്വത്തോടും പഴയ ശിവസേന പ്രതിനിധികള്‍ ചോദിക്കുന്നുണ്ട്. ശിവസേനയില്‍ നിന്നപ്പോള്‍ അധികാരം കിട്ടാത്തവരാണ് കാലുമാറി ബിജെപി പാളയത്തില്‍ എത്തിയത്. അവിടെയും നില ഭദ്രമല്ലെന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നു മനസിലാക്കി പലരും തിരികെ പഴയ പാളയത്തിലേയ്ക്ക് തന്നെ പോകാന്‍ ആഗ്രഹിക്കുന്നുണ്ട്.

എന്‍സിപിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും നേരത്തേ ധനമന്ത്രിയായിരുന്ന അജിത് പവാര്‍ ഫണ്ട് അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ബിജെപിക്കൊപ്പം ചേര്‍ന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. എന്‍സിപി സര്‍ക്കാരില്‍ ചേര്‍ന്നതോടെ ട്രിപ്പിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ആയി എന്ന ഷിന്‍ഡെയുടെ പരാമര്‍ശത്തെയും പലരും വിമര്‍ശിച്ചു.
ഒഴിച്ചിട്ടിരുന്ന 20ല്‍ ഏറെ മന്ത്രിസ്ഥാനങ്ങള്‍ക്കായി ഒട്ടേറെപ്പേര്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നതിനിടെ കഴിഞ്ഞ ഞായറാഴ്ച എത്തിയ എന്‍സിപിക്ക് വാരിക്കോരി നല്‍കിയതും അതൃപ്തിക്കു കാരണമായി. ശിവസേനയിലെയും ബിജെപിയിലെയും ഏതാനും പേരെ വീതം ഉള്‍പ്പെടുത്തി വൈകാതെ മന്ത്രിസഭാ വികസിപ്പിക്കുമെന്നാണ് സൂചന.
അതേസമയം , എന്‍സിപി വിട്ട അജിത് പവാര്‍ ശരത് പവ്വാറിനെതിരെ നടത്തുന്ന പരാമര്‍ശങ്ങള്‍ മഹാരാഷ്ട്രയില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. അദ്ദേഹത്തെ പ്രായം പറഞ്ഞു കളിയാക്കിയതിന് പാര്‍ട്ടി അധ്യക്ഷ സുപ്രിയ സുളെ തന്നെ മറുപടിയും പറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ശരത് പവാറിനെ സന്ദര്‍ശിച്ചിരുന്നു. ബിജെപിയ്‌ക്കെതിരെ ഒരുമിച്ച് നീങ്ങാന്‍ തന്നെയാണ് രാഹുലിന്റെ സന്ദര്‍ശനത്തില്‍ നിന്നും വ്യക്തമാകുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (31 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (44 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (55 minutes ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (11 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (12 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

Malayali Vartha Recommends