Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയോഗ്യതയിലൂടെ രാഹുല്‍ ഗാന്ധിയ്ക്ക് വന്നിട്ടുള്ള ഇരപരിവേഷം ബിജെപിയെ മാത്രമല്ല സിപിഎമ്മിനേയും അലട്ടുന്നുണ്ട്. 2019 ല്‍ ഒറ്റസീറ്റില്‍ ഒതുങ്ങിപ്പോയ സിപിഎമ്മിന്റെ ഉണര്‍വ്വിനുള്ള അവസരം നഷ്ടപ്പെടുമോയെന്നും അവര്‍ ഭയക്കുന്നുണ്ട്.

08 JULY 2023 05:25 PM IST
മലയാളി വാര്‍ത്ത

വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വരുമോ അതോ പരമാവധി പൊതു തിരഞ്ഞെടുപ്പ് വരെ നീട്ടി കൊണ്ടു വരുമോയെന്ന ആശങ്കയിലാണ് കേരള രാഷ്ട്രീയം.  രാഹുല്‍ മത്സരിച്ചില്ലങ്കിലും കേരളത്തില്‍ രാഹുല്‍ ഫാക്ടര്‍ വീണ്ടും വര്‍ക്ക് ചെയ്യുമെന്ന് പോളിറ്റ് ബ്യൂറോ വിലിയിരുത്തിയിട്ടുണ്ട്. രാഹുലിനെതിരെ കളിച്ച കളികള്‍ തങ്ങള്‍ക്ക് വിനയായി മാറുമോയെന്ന ആശങ്ക ബിജെപിയിലും പുകയുന്നുണ്ട്.

മോദി -അമിത് ഷാ കൂട്ടുകെട്ടില്‍ ഇരകളെ സൃഷ്ടിക്കുന്നുവെന്നതിന്റെ ഉദാഹരണമായി രാഹുലിനെ തന്നെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ബിജെപിയ്ക്ക് ദക്ഷിണേന്ത്യയില്‍ പ്രതീക്ഷകള്‍ തകരുമോയെന്ന സംശയവുമുണ്ട്. പ്രധാനമന്ത്രി കന്യാകുമാരിയിലെത്തുന്നത് തമിഴ്‌നാട്, കര്‍ണാടക, കേരളം സംസ്ഥാനങ്ങള്‍ ലക്ഷ്യമാക്കിയാണ്. ഏകസിവില്‍ കോഡ് വിഷയത്തില്‍ സിപിഎം നടത്തുന്ന വാചക കസര്‍ത്തുകളില്‍ ന്യൂനപക്ഷ സംഘടനകള്‍ വീഴാത്തതും മുഖ്യനെതിരെ ഉയര്‍ന്ന കൈതോലപായ വിവാദത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ മൗനവും സൂചിപ്പിക്കുന്നത് പാര്‍ട്ടിയുടെ നില അത്ര സുരക്ഷിതമല്ലെന്ന വസ്തുതയാണ്.

ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ ഫെയ്‌സ് ബുക്കിലൂടെയാണ് കൈതോല പായയില്‍ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തഞ്ച് ലക്ഷം രൂപ കൊച്ചിയില്‍ നിന്നും എകെജി സെന്ററിലേയ്ക്ക് എത്തിച്ചതെന്ന് വെളിപ്പെടുത്തിയത്. ഒന്നിനു പുറകേ ഒന്നായി നിരവധി ആരോപങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ മുഖ്യനെ ലക്ഷ്യമിട്ടു നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം ആരോപണങ്ങള്‍ക്കെതിരെ സിപിഎമ്മിന്റെ ഉന്നത നേതാക്കളാരും പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മുഖ്യനെ ഒറ്റയ്ക്ക് നിറുത്തി സിപിഎം നേതാക്കള്‍ ബിരിയാണി ചെമ്പിന്റെ കഥ പറഞ്ഞു തടിതപ്പുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.

വിവാദചൂഴിയില്‍ പെട്ടുകിടക്കുന്ന സിപിഎമ്മിന് വയനാട് ഉപതിരഞ്ഞെടുപ്പുണ്ടായാല്‍ നിലം തൊടാനാകില്ലെന്നുറിയാം. മാത്രവുമല്ല ഏകസിവില്‍ കോഡ് വിഷയത്തില്‍ ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസിലാണ് വിശ്വാസം അര്‍പ്പിച്ചിരിക്കുന്നതെന്നതും ഇടതു കേന്ദ്രങ്ങള്‍ക്ക് തിരിച്ചടിയാണ്. വയനാട് എകസിവില്‍ കോഡ് വലിയ ചര്‍ച്ചയായി മാറുകയും അതു കോണ്‍ഗ്രസിന് നേട്ടമാവുകയും ചെയ്താല്‍ സിപിഎമ്മിന് ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാനാണ് സാധ്യത. കണക്കുക്കൂട്ടലുകള്‍ തെറ്റാതിരിക്കാന്‍ സിപിഎം കരുതലോടെ നീങ്ങുന്നതിന്റെ ഭാഗമായാണ് മുഖ്യനെതിരെയുള്ള ആരോപണങ്ങള്‍ കേട്ടില്ലെന്ന് നടിക്കുന്നതെന്നും വാദിക്കുന്നവരുണ്ട്.

രാഹുല്‍ഗാന്ധിയുടെ അയോഗ്യതാക്കേസിലെ ഗുജറാത്ത് ഹൈക്കോടതി വിധി തിരിച്ചടിയാണെങ്കിലും അതു രാഷ്ട്രീയ ആയുധമാക്കാന്‍ തന്നെയാണ് സംസ്ഥാന കോണ്‍ഗ്രസിന്റെ തീരുമാനം. രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധ രാഹുലിന്റെ മണ്ഡലമായ വയനാട്ടിലേക്ക് കേന്ദ്രീകരിക്കുകയാണ്.ദൗര്‍ഭാഗ്യത്തില്‍ നിന്നുള്ള ഭാഗ്യാവസരമാണ്  കോണ്‍ഗ്രസിന്റെ മനസിലുള്ളത്.ബി.ജെ.പിക്കെതിരായ പോരാട്ട നായകനായി ഇരയുടെ പരിവേഷത്തോടെ രാഹുലിനെ അവതരിപ്പിക്കുകയാണ് ലക്ഷ്യം.സുപ്രീംകോടതിയിലും തിരിച്ചടിയുണ്ടായാല്‍ രാഹുലിന് തിരഞ്ഞെടുപ്പില്‍ തത്കാലം മത്സരിക്കാനാവില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് പത്ത് മാസത്തിലേറെയുള്ളതിനാല്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനും വഴിയൊരുങ്ങുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍.

സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചാല്‍ രാഹുലിനെ വര്‍ദ്ധിതവീര്യത്തോടെ അവതരിപ്പിക്കാനും കഴിയും. രണ്ടായാലും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അകന്നുപോയ മുസ്ലിം ന്യൂനപക്ഷവോട്ടുകള്‍ തിരിച്ചുപിടിക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നു.വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവും അതുണ്ടാക്കിയ ഓളവും 2019ല്‍ കോണ്‍ഗ്രസിന് തനിച്ച് 16 സീറ്റുകള്‍ നേടിക്കൊടുത്തതിന്റെ അനുഭവപാഠമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. അതേസമയം,മതന്യൂനപക്ഷങ്ങളെയടക്കം പരമാവധി അടുപ്പിക്കാനുള്ള സോഷ്യല്‍ എന്‍ജിനിയറിംഗ് സി.പി.എമ്മും നടത്തുന്നുണ്ട്. ഏകീകൃത സിവില്‍കോഡിനെതിരായ പ്രചാരണം ശക്തമാക്കുന്നത് ഇതിന്റെ ഭാഗമാണ്. ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് ദേശീയതലത്തില്‍ കോണ്‍ഗ്രസിലുള്ള ആശയക്കുഴപ്പം മുഖ്യമന്ത്രി ചര്‍ച്ചാവിഷയമാക്കുന്നതും ന്യൂനപക്ഷവോട്ടുബാങ്കുകളെ ഉന്നം വച്ചാണ്.

കേരള കോണ്‍ഗ്രസ് സ്വാധീനം മദ്ധ്യകേരളത്തിലും മുസ്ലിം മതസംഘടനകളുടെ പിന്തുണ മലബാറിലും പ്രയോജനപ്പെടുത്താനാണ് ശ്രമം. മുസ്ലീം സംഘടനകള്‍ ഇടതുപക്ഷത്തിന്റെ നയങ്ങളോട് പ്രതികരിക്കാത്തതിലെ അസ്വസ്ഥതയും ഇടതു ക്യാമ്പുകളില്‍ വ്യക്തമാണ്.രാഹുലിന്റെ ഇരപരിവേഷത്തില്‍ തങ്ങളുടെ കണക്കുകൂട്ടലുകള്‍ തകിടംമറിയാതിരിക്കാനുള്ള ജാഗ്രത സി.പി.എമ്മും പുലര്‍ത്തുന്നുണ്ട്. രാഹുലിനെതിരായ വിധിയില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് സി.പി.എം ദേശീയതലത്തില്‍ സ്വീകരിച്ചത്. കേരളത്തിലും അതുതന്നെയാകും നിലപാട്. മതന്യൂനപക്ഷങ്ങളിലെ ബി.ജെ.പി വിരുദ്ധവികാരം ഇടതിന് എതിരാവാതെ നോക്കാനാണിത്. അതേസമയം, സ്വന്തം നേതാവിന്റെ കാര്യത്തില്‍പ്പോലും ശ്രദ്ധയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന പ്രചാരണം നടത്തിക്കൊണ്ട് കോണ്‍ഗ്രസിനെയും ഒരേ സമയം എതിര്‍ക്കാനാണ് പദ്ധതി.

 കോണ്‍ഗ്രസിന്റെ ഉദാസീനതയാണ് അയോഗ്യതാവിധിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നുമുണ്ട്.് രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധ രാഹുലിന്റെ മണ്ഡലമായ വയനാട്ടിലേക്ക് കേന്ദ്രീകരിക്കുകയാണ് ഇരുപാര്‍ട്ടികളുടെയും ലക്ഷ്യം. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത അടിയായാല്‍ അത് പൊതുതിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് അവരും കണക്കു കൂട്ടുന്നു. രാഹുലിനെതിരെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയാണ് മത്സരിച്ചത്. താമര ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിറുത്തിയാല്‍ അത് ഏതൊക്കെ തരത്തില്‍ തിരിച്ചടിയാകുമെന്ന കാര്യത്തില്‍ ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയത് അപ്രതീക്ഷിതമല്ലെന്ന വികാരത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. സ്റ്റേ നിരസിച്ചതില്‍ അവിശ്വസനീയമായി ഒന്നുമില്ലെന്നാണു കേരള നേതാക്കള്‍ പ്രതികരിച്ചത്. സുപ്രീം കോടതിയിലും അമിത പ്രതീക്ഷ രാഹുല്‍ഗാന്ധിക്കില്ല. തിരഞ്ഞെടുപ്പു രംഗത്തു നിന്നു തന്നെ മാറ്റി നിര്‍ത്താന്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണു നടപ്പാക്കുന്നതെന്നാണു വിശ്വസ്തരോട് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.വയനാട് ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ സുപ്രീം കോടതി വിധി വരെ കമ്മിഷന്‍ കാത്തിരിക്കുമെന്നാണു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിഗമനം. ഹൈക്കോടതി വിധി വരുന്നതിനുമുന്‍പുതന്നെ വയനാട് മണ്ഡലവുമായി ബന്ധപ്പെട്ടു മോക്ക് പോള്‍ നടന്നത് ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച അഭ്യൂഹം ശക്തമാക്കിയിരുന്നു.

എല്‍ഡിഎഫിനോ ബിജെപിക്കോ സാധ്യത തീരെയില്ലാത്ത വയനാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്നതു കോണ്‍ഗ്രസിന് ആത്മവീര്യം പകരാനേ സഹായിക്കൂ എന്ന വികാരം കേരള ബിജെപിയില്‍ ശക്തമാണ്. അത് രാഹുല്‍ ഗാന്ധിയ്ക് കൂടുതല്‍ മൈലേജ് നല്കുമെന്നും അവര്‍ കരുതുന്നു.ആദ്യഘട്ടത്തില്‍ രാഹുല്‍ ഗാന്ധിക്കു പ്രഖ്യാപിച്ച അടിയുറച്ച പിന്തുണ രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നു തോന്നിയതോടെ മയപ്പെടുത്തിയ സിപിഎം ഇന്നലെ പ്രതികരണങ്ങള്‍ക്കു മുതിര്‍ന്നില്ല. രാഹുലിനെ പിന്തുണച്ചിട്ടില്ലെന്നും തിരക്കിട്ട് എടുത്ത അയോഗ്യത പ്രഖ്യാപനത്തില്‍ കേന്ദ്രത്തോടുള്ള എതിര്‍പ്പ് രേഖപ്പെടുത്തുകയാണു ചെയ്തതെന്നുമാണു നേതാക്കള്‍ വിശദീകരിക്കുന്നത്.സിപിഐ മത്സരിക്കുന്ന മണ്ഡലമാണു വയനാട്. അയോഗ്യതയ്ക്കുശേഷം ഒരിക്കല്‍ വയനാട്ടിലെത്തിയ രാഹുല്‍ വീണ്ടും വരാനിരുന്നപ്പോഴാണു മണിപ്പുര്‍ സന്ദര്‍ശനം ഉണ്ടായത്. അടുത്ത സന്ദര്‍ശനം വൈകാതെ ഉണ്ടായേക്കാം.

 വിധി അപ്രതീക്ഷിതമല്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നതെങ്കിലും ആശങ്കകള്‍ക്ക് അറുതിയില്ല.കേട്ടുകേള്‍വിയില്ലാത്ത വിധിയാണിത്. നിരാശാജനകം. അപകീര്‍ത്തിയുടെ പ്രശ്‌നം വരുന്ന കേസല്ല. നിയമം ദുരുപയോഗം ചെയ്യുകയാണ്''- മനു അഭിഷേക് സിങ്‌വി വിശദീകരിച്ചു. ''ഹര്‍ജിക്കാരനു മാനഹാനിയുണ്ടായത് എങ്ങനെയാണെന്നു വ്യക്തമാക്കിയിട്ടില്ല. സവര്‍ക്കര്‍ കേസ് വിധിയില്‍ കടന്നുവന്നത് ആശ്ചര്യമാണ്. ഉചിതമായ നിയമനടപടി സ്വീകരിക്കും''-  അഭിഷേക് സിങ്‌വി പറഞ്ഞു. വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതിയാണു തള്ളിയത്. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്റെ ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. 2019 ലോക്സഭാ പ്രചാരണത്തിനിടെ കര്‍ണാകയിലെ കോലാറില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണു ബിജെപി എംഎല്‍എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായ പൂര്‍ണേഷ് മോദി രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

ലളിത് മോദി, നീരവ് മോദി തുടങ്ങിയവരെ പരാമര്‍ശിച്ച്, എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ടെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചതാണ് കേസിന് ആധാരം. മാര്‍ച്ച് 23ന്, സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്. രാഹുലിന്റെ അപ്പീല്‍ തള്ളിയതിനു പിന്നാലെ എഐസിസി ആസ്ഥാനത്ത് വന്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ ഒത്തുകൂടിയിരുന്നു. എം.പി സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം രാഹുല്‍ വയനാട്ടില്‍ പ്രിയങ്കാഗാന്ധിയുമായി എത്തിയിരുന്നു. അപ്പോഴുണ്ടായ ആവേശവും ജനതിരക്കും സിപിഎം, ബിജെപി കേന്ദ്രങ്ങളില്‍ അങ്കലാപ്പുണ്ടാക്കിയിരുന്നു.

അയോഗ്യത ജനങ്ങളുടെ ഇടയില്‍ യോഗ്യതയായി മാറുന്നുവെന്നു ബിജെപി കേന്ദ്രങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. സുപ്രീംകോടതിയുടെ തീരുമാനം വരെ കാത്തിരിക്കാനാണ് ബിജെപിയുടെ തീരുമാനമെന്നറിയുന്നു. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ തേനി എംപിയേയും അയോഗ്യനാക്കിയിരുന്നു. ഉതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കില്‍ തേനിയേയും ഒഴിവാക്കാന്‍ കഴിയാതെ വരും . തേനിയും ബിജെപിയ്ക്ക് പ്രതീക്ഷയുള്ള മണ്ഡലമല്ല.ദക്ഷിണേന്ത്യയില്‍ ഇപ്പോഴൊരു ഭാഗ്യപരീക്ഷണത്തിന് ബിജെപി തയ്യാറാകുമോയെന്ന കാര്യമാണ് ഉപതിരഞ്ഞെടുപ്പിലേയ്ക്ക് കടക്കുന്നതിന് മുന്‍പുള്ള ആശങ്കയായി ഉയരുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (32 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (45 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (56 minutes ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (12 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

Malayali Vartha Recommends