ഓടുന്ന കാറില്‍ ഒരു യുവാവ് മറ്റൊരാളെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്

മദ്ധ്യപ്രദേശില്‍ ഓടുന്ന കാറില്‍ ഒരു യുവാവ് മറ്റൊരാളെ മര്‍ദിച്ച് കാല്‍ നക്കിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഗ്വാളിയോറില്‍ നിന്നുള്ള വീഡിയോയാണിത്. ഇരയും അക്രമിയും ഗ്വാളിയോര്‍ ജില്ലയിലെ ദാബ്രയില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വീഡിയോ വൈറലായതിന് പിന്നാലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വണ്ടിയോടിക്കുന്നയാളാണ് പ്രതികളിലൊരാള്‍. ഇരയും മറ്റൊരു പ്രതിയും പിറകിലെ സീറ്റിലാണ് ഉള്ളത്. തുടര്‍ന്ന് പ്രതി യുവാവിനെ ക്രൂരമായി മര്‍ദിക്കുകയാണ്. ഇയാള്‍ അസഭ്യം പറയുകയും ചെയ്യുന്നുണ്ട്.
തന്റെ കാല്‍ നക്കണം എന്ന് പറഞ്ഞാണ് മര്‍ദനം. യുവാവ് കാല്‍ നക്കുന്നതും വീഡിയോയില്‍ ഉണ്ട്. മറ്റൊരു വീഡിയോയില്‍ പ്രതി ചെരുപ്പ് കൊണ്ട് യുവാവിന്റെ മുഖത്തടിക്കുന്നതും കാണാം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha



























