കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ വാഹനവ്യൂഹത്തിലെ കാറിടിച്ച് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ വാഹനവ്യൂഹത്തിലെ കാറിടിച്ച് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ജഗദീഷ് സുതാര്‍(27) എന്ന യുവാവാണ് മന്ത്രിയുടെ അകമ്പടിവാഹനം ഇടിച്ച് പരിക്കേറ്റതിന്റെ 11-ാം ദിവസം മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് ജോധ്പുരിലെ ആശുപത്രിയില്‍ വച്ചാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്.
ജൂണ്‍ 27-ന് ജോധ്പുര്‍ നഗരത്തിലെ ബിജെഎസ് കോളനി പരിസരത്ത് വച്ചാണ് മന്ത്രിയുടെ സംഘത്തിലെ കാര്‍ സുതാറിന്റെ ബൈക്കിലേക്ക് ഇടിച്ചുകയറിയത്.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുതാറിനെ ഉടനടി ആശുപത്രിയിലെത്തിച്ചിരുന്നു. അപകടം സൃഷ്ടിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാഹനത്തിന്റെ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.
https://www.facebook.com/Malayalivartha



























