മൊബൈല്‍ ഫോണ്‍ മോഷണം തടയാനായി ശ്രമിക്കുന്നതിനിടെ യുവതി ട്രെയിനില്‍ നിന്ന് വീണു മരിച്ചു

മൊബൈല്‍ ഫോണ്‍ മോഷണം തടയാനായി ശ്രമിക്കുന്നതിനിടെ യുവതി ട്രെയിനില്‍ നിന്ന് വീണു മരിച്ചു. ചെന്നൈയിലാണ് സംഭവമുണ്ടായത്. കഴിഞ്ഞാഴ്ച ട്രെയിനില്‍ സഞ്ചരിക്കുന്നതിനിടെ രണ്ട് പേര്‍ യുവതിയുടെ മൊബൈല്‍ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍ നിന്നും വീണ് ഇവര്‍ക്ക് ഗുരുതര പരിക്കേറ്റു. പിന്നീട് 22കാരിയായ പ്രീതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ പ്രീതിയുടെ ഫോണ്‍ പിടിച്ചുവാങ്ങാനായി രണ്ട് പേര്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ മല്‍പിടിത്തത്തില്‍ പ്രീതി ട്രെയിനില്‍ നിന്ന് താഴെ വീഴുകയായിരുന്നുവെന്ന് പൊലീസ് .
പ്രീതി താഴെ വീഴുന്നതിന് മുമ്പ് തന്നെ മോഷ്ടാക്കള്‍ ഫോണ്‍ കൈക്കലാക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കള്‍ മോഷ്ടിച്ച പ്രീതിയുടെ ഫോണ്‍ കണ്ടെടുത്തു. വിശദമായ അന്വേഷണത്തിനൊടുവില്‍ മണിമാരന്‍, വിഗ്‌നേഷ് എന്നിവരാണ് കേസിലെ പ്രതികളെന്ന് കണ്ടെത്തി. രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
"
https://www.facebook.com/Malayalivartha



























