ബംഗാളിലെ അറുന്നൂറോളം ബൂത്തുകളില്‍ നാളെ റീ പോളിങ് പ്രഖ്യാപിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍... ശനിയാഴ്ച വോട്ടെടുപ്പ് നടന്ന വിവിധ ഭാഗങ്ങളില്‍ ബൂത്തുകള്‍ കയ്യേറിയ അക്രമികള്‍ ബാലറ്റ് പേപ്പറുകള്‍ തീയിട്ടു നശിപ്പിക്കുകയും ബാലറ്റ് പെട്ടികള്‍ എടുത്തോടുകയും ചെയ്തതിന് പിന്നലെയാണിത്

ബംഗാളിലെ അറുന്നൂറോളം ബൂത്തുകളില്‍ റീ പോളിങ് പ്രഖ്യാപിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിങ്കളാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെ ഇവിടെ വീണ്ടും തിരഞ്ഞെടുപ്പ് നടക്കും. മുര്‍ഷിദാബാദ്– 175, മാള്‍ഡ–112, നാദിയ–89, നോര്‍ത്ത് 24 പര്‍ഗാനസ്– 46, സൗത്ത് 24 പര്‍ഗാനസ്–36, പര്‍ബ മേദിനിപുര്‍– 31, ഹൂഗ്ലി–21, ദക്ഷിണ ദിനജ്പുര്‍– 18, ജല്‍പയ്ഗുരി– 14, ബിര്‍ഭും– 14, പശ്ചിം മേദിനിപുര്‍– 10, ബങ്കുര– 8, ഹൗറ– 8, പശ്ചിം ബര്‍ധാനം– 6, പുരുലിയ–4, പുര്‍ബ ബര്‍ധമന്‍– 3, അലിപുര്‍ദുവര്‍–1 എന്നിങ്ങനെ 604 ബൂത്തുകളിലാണ് റീ പോളിങ് പ്രഖ്യാപിച്ചത്.
ബംഗാളില്‍ ശനിയാഴ്ച വോട്ടെടുപ്പ് നടന്ന വിവിധ ഭാഗങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. 19 പേര്‍ അക്രമത്തില്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. ബൂത്തുകള്‍ കയ്യേറിയ അക്രമികള്‍ ബാലറ്റ് പേപ്പറുകള്‍ തീയിട്ടു നശിപ്പിക്കുകയും ബാലറ്റ് പെട്ടികള്‍ എടുത്തോടുകയും ചെയ്തു. കേന്ദ്ര, സംസ്ഥാന സേനകളുടെ 1.35 ലക്ഷം അംഗങ്ങള്‍ തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും വിവിധ ജില്ലകളില്‍ അക്രമികള്‍ അഴിഞ്ഞാടുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, കോണ്‍ഗ്രസ്, സിപിഎം, ഐഎസ്എഫ് പ്രവര്‍ത്തകര്‍ അക്രമങ്ങളില്‍ കൊല്ലപ്പെട്ടു. അക്രമത്തില്‍ പ്രധാന പാര്‍ട്ടികളെല്ലാം പങ്കാളികളാണ്. അക്രമങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലാ മജിസ്‌ട്രേറ്റുമാരോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























