ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയെന്ന ലക്ഷ്യത്തോടെ ഐഎസ്ആര്‍ഒയുടെ മൂന്നാം ചാന്ദ്ര ദൗത്യം യാത്രയ്‌ക്കൊരുങ്ങുന്നു...

ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയെന്ന ലക്ഷ്യത്തോടെ ഐഎസ്ആര്‍ഒയുടെ മൂന്നാം ചാന്ദ്ര ദൗത്യം യാത്രയ്‌ക്കൊരുങ്ങുകയാണ്. ദൗത്യം വിജയിച്ചാല്‍ നേട്ടം കൈവരിക്കുന്ന നാലാം രാജ്യമായി മാറും ഇന്ത്യ. പക്ഷേ പറയുന്ന അത്ര എളുപ്പമല്ല ചന്ദ്രനില്‍ സുരക്ഷിതമായി പേടകമിറക്കലെന്ന് ശാസ്ത്ര ലോകം.
അന്തരീക്ഷവുമില്ല വായുവുമില്ല. പാറകളും ഗര്‍ത്തങ്ങളും നിറഞ്ഞ ഉപരിതലം. ഗുരുത്വാകര്‍ഷണ ബലമാകട്ടെ ഭൂമിയിലേതിന്റെ ആറില്‍ ഒന്ന് മാത്രം. ചന്ദ്രനില്‍ ഒരു പേടകമിറക്കല്‍ ദുഷ്‌കരമാകുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ്. അന്തരീക്ഷവും വായുവും ഉണ്ടായിരുന്നെങ്കില്‍ പാരച്യൂട്ടും ബലൂണുമൊക്കെ ഉപയോഗിച്ച് സുഖമായി ലാന്‍ഡ് ചെയ്യാമായിരുന്നു. അതില്ലാത്ത സാഹചര്യത്തില്‍ ഏക പോംവഴി ത്രസ്റ്ററുകള്‍ ഉപയോഗിച്ച് പേടകം ഇറങ്ങുന്ന വേഗത നിയന്ത്രിക്കല്‍ മാത്രമാണ്. ഗുരുത്വാകര്‍ഷണത്തില്‍ മാറ്റമുള്ളത് കൊണ്ട് തന്നെ പേടകത്തിന്റെ ഭൂമിയിലെ ഭാരമായിരിക്കില്ല ചന്ദ്രനില്‍.
1752 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡറിന് ചന്ദ്രനിലെത്തുമ്പോള്‍ 290 കിലോയ്ക്ക് അടുത്ത് മാത്രമേ ഭാരം കാണൂ. ഇതിന് അനുസരിച്ച് ഇറങ്ങുന്ന വേഗം നിയന്ത്രിക്കല്‍ തന്നെയാണ് പ്രധാന സാങ്കേതിക വെല്ലുവിളികളില്‍ ഒന്ന്. ചന്ദ്രനില്‍ എല്ലായിടത്തും ഗുരുത്വാകര്‍ഷണ പ്രഭാവം ഒരുപോലെയല്ല എന്നതാണ് അടുത്ത പ്രശ്‌നം. ഇറങ്ങാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തലും വെല്ലുവിളിയായിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha



























