അതിശക്തമായ മഴ.. ഹിമാചല്‍ പ്രദേശില്‍ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ ഇടിയും മിന്നലും ഒപ്പം അടക്കം ശക്തമായ മഴയ്ക്കും സാധ്യത

അതിശക്തമായ മഴ. ഹിമാചല്‍ പ്രദേശില്‍ സ്ഥിതി ഗുരുതരം. നിരവധി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്ച റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു.
ഷിംല, സോളന്‍, മണ്ഡി, കുളു, സിര്‍മൗര്‍, കിന്നൗര്‍, ലാഹൗള്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാന്‍ഗ്ര, ചമ്പ, ഉന, ഹാമിര്‍പൂര്‍ തുടങ്ങിയ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.
മലയോര മേഖലകളില്‍ ഇടിയും മിന്നലും ഒപ്പം അടക്കം ശക്തമായ മഴയ്ക്കും സാധ്യത. മണ്ഡി, കിന്നൗര്‍, ലഹൗള്‍-സ്പിതി എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുമുണ്ട്. 24 മണിക്കൂര്‍ നേരത്തേക്ക് പുറത്ത് ഇറങ്ങരുതെന്നാണ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ മരിച്ചത് 20 പേരാണ്. പ്രധാന വിനോദസഞ്ചാര മേഖലയില്‍ എല്ലാം നദി കരകവിഞ്ഞു ഒഴുകുന്നു.
"
https://www.facebook.com/Malayalivartha



























