Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പഴുതടച്ച പ്രതിരോധം 26 റഫാലും 3 സ്‌കോർപീനും പറന്നിറങ്ങുമ്പോൾ മുട്ടിടിച്ച്‌ ശത്രുരാജ്യങ്ങൾ ഇന്ത്യ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു..!

11 JULY 2023 05:23 PM IST
മലയാളി വാര്‍ത്ത

ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽ നിന്ന് 90,000 കോടിയ്ക്ക് 26 റഫാൽ മറീൻ യുദ്ധവിമാനങ്ങൾ ഇന്ത്യൻ നാവികസേന വാങ്ങും . ഇന്ത്യൻ നേവിയുടെ കരുത്തുകൂട്ടാനായി പറന്നിറങ്ങുന്നത് റഫാൽ പോർവിമാനങ്ങളും സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികളും ആണ് ..ഫ്രാൻസിൽനിന്ന് 26 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി വാർത്താ ഏജൻസി എഎൻഐ ആണ്റിപ്പോർട്ട് ചെയ്തത് . മൂന്ന് സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികളും സേനയുടെ ഭാഗമാകും. കാലപ്പഴക്കം മൂലം ഘട്ടംഘട്ടമായി ഒഴിവാക്കുന്ന റഷ്യൻ നിർമിത മിഗ് 29കെ വിമാനങ്ങൾക്കു പകരമാണ് റഫാൽ മറീൻ വാങ്ങുന്നത്.

 

 

 

 

ജൂലൈ 13, 14 തീയതികളിലായി നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. സേനകൾ സമർപ്പിച്ച ശുപാർശകൾ പ്രതിരോധ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. ശുപാർശ അംഗീകരിച്ചാൽ ഇന്ത്യൻ നാവികസേനയ്ക്കു 22 സിംഗിൾ സീറ്റ് റഫാൽ മറീൻ പോർവിമാനവും 4 പരിശീലന വിമാനവും സ്വന്തമാകും.ഫ്രഞ്ച് സഹകരണത്തോടെ 3 അന്തർവാഹിനികൾ ഇന്ത്യയിൽ നിർമിക്കുന്നതിനുള്ള കരാറും പ്രഖ്യാപിച്ചേക്കും. ആകെ 90,000 കോടി രൂപയുടെ കരാറുകളാണിവ. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ സംഭരണ കൗൺസിൽ കരാറുകൾക്കു പച്ചക്കൊടി കാട്ടി.

 

 

ഇന്ത്യന്‍ മഹാസമുദ്രത്തിലടക്കം നാവിക സേന നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് അടിയന്തരമായി യുദ്ധവിമാനങ്ങള്‍ വാങ്ങണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. പ്രോജക്ട് 75ന്റെ ഭാഗമായി സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികളും സേന ചോദിച്ചിട്ടുണ്ട്. ഏകദേശം 90,000 കോടി രൂപയുടെ ഇടപാടാണ് ഇതെന്നാണു കരുതുന്നത്. ചർച്ചകൾക്കുശേഷം അന്തിമ തീരുമാനത്തിലെത്തിയാലേ വില സംബന്ധിച്ചു കൃത്യത വരൂ. 'മേക്ക് ഇൻ ഇന്ത്യ' പ്രകാരം നിർമ്മാണം ഇവിടെ നടത്തണമെന്നും വില കുറയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെടും.

 

 



ഐ.എന്‍.എസ് വിക്രാന്ത്, വിക്രമാദിത്യ എന്നീ വിമാനവാഹിനികളിലേയ്ക്കാണ് പുതിയ റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നത്. . പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തില്‍ കരാര്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയശേഷം വിഷയം ദിവസങ്ങള്‍ക്കകം ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന് മുന്നില്‍വെക്കും.

നേരത്തേ, 36 റഫാൽ വിമാനങ്ങൾ ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങിയിരുന്നു. ആദ്യ ബാച്ച് 2020 ജൂലൈ 29നാണ് എത്തിയത്. വ്യോമസേനയുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 36 റഫാലുകൾക്കായി 2016 സെപ്റ്റംബറിലാണ് 60,000 കോടിയുടെ കരാർ ഒപ്പിട്ടത്. മിസൈലുകളും ആണവ പോർമുനകളും വഹിക്കാൻ ശേഷിയുള്ള മധ്യദൂര മൾട്ടിറോൾ പോർവിമാനമായ റഫാൽ പാക്കിസ്ഥാൻ, ചൈന അതിർത്തിയോടു ചേർന്ന തന്ത്രപ്രധാന വ്യോമതാവളങ്ങളിലാണു വിന്യസിച്ചിരിക്കുന്നത്

 

 

യുഎസ് കമ്പനിയായ ബോയിങ്ങിനെ പിന്തള്ളിയാണ് ഡാസോ ഏവിയേഷൻ കരാർ സ്വന്തമാക്കിയത്. ബോയിങ്ങിന്റെ എഫ്എ 18 സൂപ്പർ ഹോണെറ്റും ഡാസോയുടെ റഫാൽ മറീനും തമ്മിലായിരുന്നു മത്സരം. ഇരു വിമാനങ്ങളിലും നടത്തിയ പരീക്ഷണങ്ങൾക്കൊടുവിലാണ് ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യം എന്നു വിലയിരുത്തി നാവികസേന റഫാൽ മറീൻ തിരഞ്ഞെടുത്തത്. ഡാസോ ഏവിയേഷനിൽ നിന്ന് 36 റഫാൽ യുദ്ധവിമാനങ്ങൾ മുൻപ് വ്യോമസേനയ്ക്കായി വാങ്ങിയിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends