മഹാരാഷ്ട്ര രാഷ്ട്രീയം ഐപിഎല്‍ പോലെയാണെന്ന് ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര രാഷ്ട്രീയം ഐപിഎല്‍ പോലെയാണെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ആര് ഏത് ടീമിനൊപ്പമാണ് നില്‍ക്കുന്നതെന്ന് ജനങ്ങള്‍ക്കറിയില്ല. ജനങ്ങളുടെ അവസ്ഥ എന്താണെന്നു സര്‍ക്കാര്‍ ചിന്തിക്കുന്നില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ''മഹാരാഷ്ട്രയില്‍ ഇപ്പോഴുള്ളത് തരംതാഴ്ന്ന രാഷ്ട്രീയമാണ്. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. വിവിധ പദ്ധതികളുമായി സര്‍ക്കാര്‍ നിങ്ങളുടെ പടിവാതില്‍ക്കലുണ്ട്. പക്ഷേ, ജനങ്ങളുടെ വീടിനകത്തെ അവസ്ഥ എന്താണ്? സര്‍ക്കാര്‍ യാതൊരു പരിഗണനയും അതിനു നല്‍കുന്നില്ല'' ഉദ്ധവ് താക്കറെ പറഞ്ഞു.
''ഞാന്‍ പ്രയോഗിച്ച വാക്കില്‍ ബിജെപി നേതാക്കള്‍ അസ്വസ്ഥരാണ്. അവര്‍ കുടുംബങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ അവര്‍ക്കു കണ്ണാടിയാകുന്നു. ഞാന്‍ കളങ്കിതന്‍ എന്ന പദം മാത്രമാണ് പ്രയോഗിച്ചത്. ഈ വാക്കില്‍ അവരെന്തിനാണ് ഇത്രയും അസ്വസ്ഥരാകുന്നതെന്നു മനസ്സിലാകുന്നില്ല'' ഉദ്ധവ് താക്കറെ പറഞ്ഞു.
ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ നടന്ന ചരടുവലിയാണ് ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കി ബിജെപിയെ അധികാരത്തില്‍ എത്തിച്ചത്. ബിജെപിയുമായി സഹകരിച്ച് ഷിന്‍ഡെ നിലവിലെ സര്‍ക്കാര്‍ രൂപീകരിച്ചു. ശിവസേനയുടെ പേരും ചിഹ്നവും സ്വന്തമാക്കുകയും ചെയ്തു. ശരദ്പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി പിളര്‍ന്ന് അജിത് പവാര്‍ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന സര്‍ക്കാരിനൊപ്പം ചേര്‍ന്ന് മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി.
എന്‍സിപിയുമായി ഒരിക്കലും സഖ്യമുണ്ടാകില്ലെന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. അദ്ദേഹം അന്നു പറഞ്ഞ വാക്കില്‍നിന്ന് വ്യതിചലിച്ചു. ഇതിനെതിരെയും താക്കറെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഫഡ്‌നാവിസ് കളങ്കിതാനാണെന്നായിരു്ന്നു താക്കറെ പറഞ്ഞത്. എന്നാല്‍ ഈ പരാമര്‍ശം ശരിയല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ ആരോപണങ്ങള്‍ ഇത്രയും തരംതാഴ്ന്ന രീതിയില്‍ ഉപയോഗിക്കുന്നത് മഹാരാഷ്ട്രയുടെ രാഷ്ട്രീയ സംസ്‌കാരത്തിനു ചേര്‍ന്നതല്ലെന്നും ഗഡ്കരി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























