തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി അംഗീകരിച്ചു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി അംഗീകരിച്ചു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.
എഐഎഡിഎംകെ പാര്‍ട്ടി ഭാരവാഹികളുടെ പുതുക്കിയ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ദിണ്ഡിഗല്‍ സി. ശ്രീനിവാസനാണു പാര്‍ട്ടി ട്രഷറര്‍. തമിഴ് മഗന്‍ ഹുസൈനാണു ചെയര്‍മാന്‍.
അതേസമയം എടപ്പാടി പളനിസാമി ജനറല്‍ സെക്രട്ടറിയാകുന്നതിനെതിരെ ഒ. പനീര്‍സെല്‍വം നല്‍കിയ ഇടക്കാല ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി മാര്‍ച്ചില്‍ തള്ളുകയും പാര്‍ട്ടിയില്‍ നിന്നും പളനിസാമിയെയും അനുയായികളെയും പുറത്താക്കിയതില്‍ ഇടപെടാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചത്.
https://www.facebook.com/Malayalivartha



























