ബംഗളൂരുവിലെ ടെക് കമ്പനിയില്‍ ഇന്നലെ നടന്ന ഇരട്ടകൊലപാതകത്തില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളി... സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

ബംഗളൂരുവിലെ ടെക് കമ്പനിയില്‍ ഇന്നലെ നടന്ന ഇരട്ടകൊലപാതകത്തില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളി. കോട്ടയം പനച്ചിക്കാട് കുഴിമറ്റം സ്വദേശി വിനു കുമാറാണ് കൊല്ലപ്പെട്ടത്.
ഏറോണിക്സ് ഇന്റര്‍നെറ്റ് കമ്പനിയുടെ എംഡി ആയിരുന്നു വിനു കുമാര്‍. ആക്രമണത്തില്‍ കമ്പനി സിഇഒ ഫനീന്ദ്ര സുബ്രമണ്യയും കൊല്ലപ്പെട്ടു.
ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. കമ്പനിയില്‍ നിന്നും പുറത്താക്കിയ ഫെലിക്‌സ് എന്ന യുവാവിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം കമ്പനിയില്‍ അതിക്രമിച്ചു കയറി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കമ്പനിയില്‍ നിന്നും പുറത്തായ ശേഷം ഫെലിക്‌സ് സമാന ബിസിനസ് ആരംഭിച്ചിരുന്നു. സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കൊല്ലപ്പെട്ട വിനു കുമാറിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലാണ്്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
https://www.facebook.com/Malayalivartha



























