Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴ തുടരുന്നു.... ഹിമാചലില്‍ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

12 JULY 2023 10:33 AM IST
മലയാളി വാര്‍ത്ത

ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴ തുടരുന്നു. ഹിമാചലില്‍ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഹിമാചലില്‍ മാത്രം മൂന്നു ദിവസങ്ങള്‍ക്കിടെ 30 മരണങ്ങള്‍ സ്ഥിരീകരിച്ചു. റോഡുകള്‍ തകര്‍ന്നത് അടക്കം 4000 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. ഡല്‍ഹി, ലേ ഭാഗങ്ങളിലേക്കുള്ള പ്രധാന പാതകള്‍ തകര്‍ന്നതിനാല്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു

50 വര്‍ഷത്തിനിടെയുള്ള കനത്ത മഴയാണ് ഹിമാചലില്‍ പെയ്തത്. ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തി. ചന്ദ്രതാലില്‍ കുടുങ്ങിയ 300 പേരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടങ്ങി.

കുളുവില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി കൂടുതല്‍ ഹെലികോപ്ടറുകള്‍ എത്തിച്ചു. നിലവില്‍ കുടിവെള്ള പ്രശ്‌നമാണ് അവിടെ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് അധികൃതര്‍. ബിയാസ് നദിയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ മണ്ഡി ജില്ലയില്‍ 100ലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു. പഞ്ചാബിലും ഹരിയാനയിലും മഴയ്ക്ക് അല്‍പം ശമനം വന്നിട്ടുണ്ട്.

ദുരാതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് അധികൃതര്‍ . ദേശീയ ദുരന്ത നിവാരണ സേനയുടെയും പൊലീസിന്റെയുമുള്‍പ്പെടെ 12 സംഘങ്ങളെ പഞ്ചാബില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു.

ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി, മഴക്കെടുതിയില്‍ വലയുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അടിയന്തര സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends