Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്രികയുമായി ജയശങ്കർ... ഇനി തീപ്പൊരി പാറും! സംഭവിക്കുന്നത് ഇത്... കേവലം ഒരു വർഷം ബാക്കി

12 JULY 2023 07:46 PM IST
മലയാളി വാര്‍ത്ത

രാജ്യസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നാമനിർദ്ദേശ പത്രിക വീണ്ടും സമർപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമെത്തിയാണ് ജയശങ്കർ റിട്ടേണിങ് ഓഫിസർ റീത്ത മേത്തയ്ക്കു നാമനിർദേശപത്രിക സമർപ്പിച്ചത്. ഗുജറാത്തിൽ നിന്നാണ് ജയശങ്കർ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.

കഴിഞ്ഞ തവണയും ഗുജറാത്തിൽ നിന്നാണ് ജയശങ്കർ മത്സരിച്ചത്. ജൂലൈ 13 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 17 ആണ്. ജൂലൈ 24നാണ് വോട്ടെടുപ്പ്. നാലുവർഷം മുൻപാണ് എസ്. ജയശങ്കർ ഗുജറാത്തിൽനിന്ന് ആദ്യം രാജ്യസഭയിലേക്ക് എത്തിയത്.

'പ്രധാനമന്ത്രി മോദിയോടും ബിജെപി നേതൃത്വത്തോടും ഗുജറാത്തിലെ ജനങ്ങളോടും എം‌എൽ‌എമാരോടും നന്ദി അറിയിക്കുന്നു. നാല് വർഷം മുൻപ് ഗുജറാത്തിനെ പ്രതിനിധീകരിച്ച് രാജ്യസഭയിലേക്ക് എത്താൻ എനിക്ക് അവസരം ലഭിച്ചു. കഴിഞ്ഞ 4 വർഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യത്തുണ്ടായ മാറ്റങ്ങളുടെ ഭാഗമാകാൻ എനിക്ക് അവസരം ലഭിച്ചു.

അടുത്ത 4 വർഷം രാജ്യത്ത് സംഭവിക്കുന്ന പുരോഗതിയിൽ സംഭാവന നൽകാൻ തനിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു', നാമനിർദ്ദേശ പത്രിക സമർപ്പിച്ച് ജയശങ്കർ പറഞ്ഞു. ഗുജറാത്തിൽ നിന്നുള്ള 11 രാജ്യസഭാ സീറ്റുകളിൽ എട്ടെണ്ണവും ബിജെപിക്കാണ്. ബിജെപിയുടെ എട്ട് സീറ്റുകളിൽ എസ്. ജയശങ്കർ, ജുഗൽജി താക്കൂർ, ദിനേഷ് അവവാദിയ എന്നിവരുടെ കാലാവധി ഓഗസ്റ്റ് 18ന് അവസാനിക്കും. ഈ മൂന്നു സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.

182 അംഗ നിയമസഭയിൽ മതിയായ എംഎൽഎമാരില്ലാത്തതിനാൽ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തില്ലെന്ന് കോൺഗ്രസ് വെള്ളിയാഴ്ച അറിയിച്ചു. കഴിഞ്ഞ വർഷം അവസാനം നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 156 സീറ്റുകൾ നേടി റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്.

ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശകാര്യ മന്ത്രിയാണ് സുബ്രഹ്മണ്യം ജയശങ്കർ (S Jaishankar) പ്രമുഖ ഇന്ത്യൻ സ്ട്രാറ്റജിക് അഫയേഴ്സ് അനലിസ്റ്റ്, കമന്റേറ്റർ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന കെ. സുബ്രഹ്മണ്യത്തിന്റെയും സുലോചന സുബ്രഹ്മണ്യത്തിന്റെയും മകനായി ഇന്ത്യയിലെ ന്യൂഡൽഹിയിലാണ് ജയശങ്കർ ജനിച്ചത്. ജനനം 9 ജനുവരി 1955. 2019 മെയ് 31 മുതൽ വിദേശകാര്യമന്ത്രിയായി സേവനം അനുഷ്ഠിക്കുന്ന ഇദ്ദേഹം ഒരു മുൻ നയതന്ത്രജ്ഞനാണ്. ഭാരതീയ ജനതാ പാർട്ടി അംഗമായ ജയശങ്കർ ഗുജറാത്തിനെ പ്രതിനിധീകരിച്ച് 2019 ജൂലൈ 5 മുതൽ രാജ്യസഭയിൽ പാർലമെന്റ് അംഗമാണ്. അദ്ദേഹം മുമ്പ് 2015 ജനുവരി മുതൽ ജനുവരി 2018 വരെ വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1977-ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന അദ്ദേഹം തന്റെ 38 വർഷത്തെ നയതന്ത്ര ജീവിതത്തിൽ സിംഗപ്പൂരിലെ ഹൈക്കമ്മീഷണറായും (2007-09) ചെക്ക് റിപ്പബ്ലിക്കിലെ അംബാസഡറായും (2001-04) ചൈന (2009–2013), യുഎസ്എ (2014–2015) എന്നിവിടങ്ങളിലായി ഇന്ത്യയിലും വിദേശത്തും വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ചു. ഇന്ത്യ-യുഎസ് സിവിലിയൻ ആണവ കരാർ നടപ്പാക്കുന്നതിൽ ജയശങ്കർ ഒരു പ്രധാന പങ്ക് വഹിച്ചു.

വിരമിച്ചശേഷം ജയശങ്കർ ടാറ്റ സൺസിന്റെ ഗ്ലോബൽ കോർപ്പറേറ്റ് അഫയേഴ്‌സ് പ്രസിഡന്റായി ചേർന്നു. 2019-ൽ, ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2019 മെയ് 30 ന് അദ്ദേഹം രണ്ടാം മോഡി മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2019 മെയ് 31 ന് അദ്ദേഹം വിദേശകാര്യ മന്ത്രിയായി . കാബിനറ്റ് മന്ത്രി എന്ന നിലയിൽ വിദേശകാര്യ മന്ത്രാലയത്തിന് നേതൃത്വം നൽകുന്ന ആദ്യ മുൻ വിദേശകാര്യ സെക്രട്ടറിയാണ് അദ്ദേഹം.

2019 മെയ് 31 ന് അദ്ദേഹം വിദേശകാര്യ മന്ത്രിയായി നിയമിതനായി. [51] ജയശങ്കർ 2019 മെയ് 30 ന് ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗുജറാത്ത് സംസ്ഥാനത്ത് നിന്ന് 2019 ജൂലൈ 5 ന്, ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് രാജ്യസഭയിലേക്ക് പാർലമെന്റ് അംഗമായി ജയശങ്കർ തിരഞ്ഞെടുക്കപ്പെട്ടു. നരേന്ദ്ര മോദിയുടെ സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്ന അന്തരിച്ച സുഷമ സ്വരാജിന്റെ പിൻഗാമിയായി അദ്ദേഹം തന്റെ ആദ്യ ഘട്ടത്തിൽ അധികാരത്തിലെത്തി. ആരോഗ്യപരമായ കാരണങ്ങളാൽ സുഷമ സ്വരാജ് തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends