Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുടിനെ ജയിലിലടയ്ക്കാന്‍ കൂലിപ്പട്ടാളത്തിന്റെ മുന്നേറ്റം. യുക്രൈന് മോചന വാഗ്ദനം റഷ്യന്‍ ജനത കൂറുമാറി.

13 JULY 2023 07:48 PM IST
മലയാളി വാര്‍ത്ത

റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണ്ണായക വഴിത്തിരിവാകാന്‍ പോകുന്ന സംഭവ വികാസങ്ങള്‍ക്കാണ് ലേകം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. റഷ്യന്‍ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ലോകസമാധാനത്തിന് തന്നെ ഭീഷണിയായ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുന്നതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.യുക്രൈനെ ഭൂമുഖത്തു നിന്നു തന്നെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ റഷ്യന്‍ സേന തുടങ്ങിയ റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ മുന്നോട്ട് പോകാനോ പിന്‍മാറാനോ കഴിയാതെ നട്ടം തിരിയുന്ന വ്‌ലാദിമര്‍ പുടിന്റെ അധികാര കേന്ദ്രം തന്നെ വീഴുമോയെന്ന സംശയത്തിലാണ് ലോകരാഷ്ട്രങ്ങള്‍.

ചൈനയെ കൂട്ടുപിടിച്ച് ഇന്ത്യയെ തകര്‍ക്കുകയെന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായി പരിശ്രമിക്കുന്ന പുടിന്‍ ഭരണകൂടം കൂലിപ്പട്ടാളത്തിന്റെ ആഭ്യന്തര കലാപത്തിന്റെ ഭീഷണിയിലാണ്. റഷ്യന്‍ ജനതയും പുടിന്റെ കുടില തന്ത്രങ്ങളില്‍ മനം മടുത്തിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്.

എവിടെ നിന്നെങ്കിലും പുടിനെതിരെ പരാക്രമമുണ്ടായാല്‍ ആയുധമെടുത്തു പോരാടാന്‍ തയ്യാറായി നില്ക്കുന്ന റഷ്യന്‍ ജനതയുടെ മുന്നില്‍ പരാജിതനായ രാഷ്ട്രതലവനായി മാറിയിരിക്കുകയാണ് വ്‌ളാദമര്‍ പുടിന്‍. ചൈനയിലെ ഷീ യെ പോലെ ഏകാധിപതിയായി മാറാനുള്ള പുടിന്റെ ശ്രമങ്ങള്‍ക്ക് തക്ക അടികിട്ടികൊണ്ടിരിക്കുന്നുവെന്നതിന്റെ സൂചനയാണ് വ്ഗനര്‍ കൂലിപ്പട്ടാള കലാപം എന്നാണ് വിലയിരുത്തപ്പെടുന്നത്. നാറ്റോ സഖ്യത്തിലേയ്ക്കുള്ള യുക്രൈന്റെ പ്രവേശനത്തിന് വാഗ്നര്‍ ഗ്രൂപ്പ് രഹസ്യ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തു വരുന്നുണ്ട്. പുടിനെ പുറത്താക്കി യുക്രൈനെ മോചിപ്പിക്കാമെന്ന വ്ഗാദനവും നല്കിയതായി അറിയുന്നുണ്ട്.

കഴിഞ്ഞ ജൂണില്‍ നടന്ന വാഗ്നര്‍ കൂലിപടയുടെ സൈനിക കലാപത്തിന് ലഭിച്ച പിന്തുണ ഒരുപക്ഷെ നിലവിലെ റഷ്യന്‍ ഭരണകൂടത്തിന്റെ വീഴ്ച്ചക്ക് തന്നെ കാരണമായേക്കാം എന്നണ് യുക്രെയിന്‍ ഇന്റലിജന്‍സമുന്നറിയിപ്പ് നല്‍കുന്നത്. അതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് യുക്രൈന്‍  ഇത് വ്യക്തമാക്കുന്നത്.
റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അതിവ രഹസ്യമായി നടത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് യുക്രെയിന്‍ ഇന്റലിജന്‍സിന് ചോര്‍ന്ന് കിട്ടി എന്നാണ് അവകാശപ്പെടുന്നത്. റഷ്യ ഒരു ആഭ്യന്തര യുദ്ധത്തിന്റെ നിഴലിലാണെന്നും അങ്ങനെയൊന്ന് ഉണ്ടായാല്‍ അത് രാജ്യം ചിന്നിച്ചിതറുന്നതിന് കാരണമാകുമെന്നുംയുക്രൈന്‍ ജനറല്‍  ബുദനോവ് പറയുന്നു. കഴിഞ്ഞ മാസം  പ്രിഗോസന്റെ വാഗ്നാര്‍ സൈന്യം നടത്തിയ നീതിക്കായുള്ള പരേഡ് വലിയതോതില്‍ തന്നെ പൊതുജനങ്ങളെ ആകര്‍ഷിച്ചിരുന്നതായാണ് റഷ്യന്‍ ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നത്.

ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചു എന്നാണ് യുക്രെയിന്‍ ഇന്റലിജന്‍സ് മേധാവി ദി ടൈംസിനോട് അവകാശപ്പെട്ടത്. അതില്‍ ഞെട്ടിക്കുന്ന പല വിവരങ്ങളുമുണ്ടെന്നുംഅദ്ദേഹം പറഞ്ഞു. റഷ്യയില്‍ ഉടനീളം നിയമം ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി, പൊതുജനങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ റഷ്യ പുത്തന്‍ തലമുറ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ബുദനോവ് പറഞ്ഞു. റഷ്യയിലെ 46 പ്രവിശ്യകളില്‍ 17 എണ്ണത്തില്‍ നിന്നും പ്രിഗോസിന് വന്‍ പിന്തുണ ലഭിച്ചതായി അദ്ദേഹം പറയുന്നു. അതായത്, ചെറിയൊരു തീപ്പൊരി വീണാല്‍ അത് റഷ്യന്‍ ഭരണകൂടത്തെ തൂത്തെറിയുന്ന വന്‍ വിപ്ലവമായി മാറിയേക്കാം എന്നര്‍ത്ഥം. മറ്റൊരു വിധത്തില്‍, റഷ്യ ഒരു ആഭ്യന്തര യുദ്ധത്തിന്റെ വക്കിലാണ് എന്നര്‍ത്ഥം. ഭൂരിഭാഗം പ്രവിശ്യകളിലും പുടിനാണ് പിന്തുണയെങ്കിലുംപ്രിഗോസിനും ഒട്ടും കുറവില്ലാത്ത പിന്തുണയുണ്ട്. 17 പ്രവിശ്യകള്‍ പ്രിഗോസിന് പിന്തുണ നല്‍കിയപ്പോള്‍ 21 എണ്ണമാണ് പുടിനൊപ്പം നിന്നത്.

ആഭ്യന്തര പ്രശ്‌നങ്ങളില്‍ പെട്ടുനട്ടം തിരിയുമ്പോഴും ലിത്വാനിയയില്‍ നാറ്റോ ഉച്ചകോടിയില്‍ യുക്രൈനെതിരെ കടുത്ത പ്രതികരണവുമായി റഷ്യയും രംഗത്തെത്തിയിരിക്കുകയാണ്. സ്വീഡനും യുക്രെയിനും നാറ്റോ സഖ്യത്തില്‍ അംഗത്വം നല്‍കിയാല്‍, അനുയോജ്യമായ രീതിയില്‍ പ്രതികരിക്കുമെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞത്. ലിത്വാനീയയില്‍ ഇന്നലെ ആരംഭിച്ച നാറ്റോ ഉച്ചകോടി യുക്രെയിന് അനുകൂലമായ ഒരു തീരുമാനം എടുക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുനത്. സ്വീഡന്റെ നാറ്റോ പ്രവേശന കാര്യത്തിലും പുരോഗതി പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, യുക്രെയിന്റെ നാറ്റോ പ്രവേശനവുമായി ബന്ധപ്പെട്ട് ഉടനടി തീരുമാനം വേണമെന്നാണ് സെലെന്‍സ്‌കിയുടെ ആവശ്യം.

സാധാരണ ഗതിയില്‍ നാറ്റോ അംഗത്വം ലഭിക്കാന്‍ തന്നെ പതിറ്റാണ്ടുകള്‍ എടുത്തേക്കും. ഒരു യുദ്ധം നടക്കുന്ന പശ്ചാത്തലത്തില്‍ യുക്രെയിന് അംഗത്വം ലഭിക്കുന്നതിനുള്ള സാധ്യത കുറവാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍, റഷ്യയുടെ യുക്രെയിന്‍ അധിനിവേശം യൂറോപ്യന്‍ രാഷ്ട്രിയത്തെ ആകെ മാറ്റി മറിച്ചു എന്നത് കാണാതിരുന്നു കൂട. അതുവരെ നിഷ്പക്ഷത പുലര്‍ത്തിയിരുന്ന ഫിന്‍ലാന്‍ഡും സ്വീഡനുമൊക്കെ അത് വലിച്ചെറിഞ്ഞ് പാശ്ചാത്യ ചേരിയോട് കൂടുതല്‍ അടുക്കുന്ന കാഴ്ച്ചയാണ് നാം കണ്ടത്.

അത്തരമൊരു സാഹചര്യത്തില്‍, നാറ്റോയും ഒരു മാറ്റത്തിന് തയ്യാറായിക്കൂടെന്നില്ലെന്ന് കരുതുന്നവരും ഉണ്ട്. അത്തരമൊരു മാറ്റം സംഭവിച്ചാല്‍ യുക്രെയിന് അധികം വൈകാതെ തന്നെ അംഗത്വം ലഭിച്ചേക്കും. എന്നാല്‍, ഖുറാന്‍ കത്തിക്കല്‍ പ്രശ്‌നവുമായി തുര്‍ക്കി ഇപ്പോഴും ഉടക്കി നില്‍ക്കുന്നതിനാല്‍ സ്വീഡന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിഴലിക്കുകയാണ്. സ്വീഡന് നാറ്റോ അംഗത്വം നല്‍കുന്നത് തീര്‍ച്ചയായും റഷ്യയുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും എന്ന നിലപാടാണ് റഷ്യയ്ക്കുള്ളത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends