പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിയായ 'ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലീജിന്‍ ഓഫ് ഓണര്‍' നല്‍കി ആദരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിയായ 'ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലീജിന്‍ ഓഫ് ഓണര്‍' നല്‍കി ആദരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണാണ് ബഹുമതി സമ്മാനിച്ചത്.
ഫ്രാന്‍സിലെ സൈനിക, സിവിലിയന്‍ ബഹുമതികളില്‍ ഏറ്റവും ഉയര്‍ന്നതാണ് 'ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലീജിന്‍ ഓഫ് ഓണര്‍'. ഇന്ത്യന്‍ ജനതയുടെ പേരില്‍ പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റിന് മോദി നന്ദി രേഖപ്പെടുത്തി.
'ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലീജിന്‍ ഓഫ് ഓണര്‍' ലോകമെമ്പാടുമുള്ള തെരഞ്ഞെടുത്ത പ്രമുഖ നേതാക്കള്‍ക്കും വ്യക്തിത്വങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്രമോദി.
"
https://www.facebook.com/Malayalivartha



























