Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുപ്രീം കോടതിക്ക് സമീപത്തെ ഓട നിറഞ്ഞ് കവിഞ്ഞതാണ് ഈ ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാകാനിടയാക്കിയത്... രാജ്ഘട്ടിലും വെള്ളം കയറി... ഔദ്യോഗിക വിവരം അനുസരിച്ച് പ്രശ്ന ബാധിത മേഖലകളിൽ നിന്ന് വ്യാഴാഴ്ച മാത്രം 23,692 പേരെ മാറ്റിപാർപ്പിച്ചു..എല്ലാം നിരീക്ഷിച്ച് മോദി..!

14 JULY 2023 03:20 PM IST
മലയാളി വാര്‍ത്ത

യമുന നദിയിലെ ജലനിരപ്പ് ഇന്ന് പുലർച്ചെ 6 മണിയുടെ ഉയർന്നു 208.46 മീറ്റർ എത്തി. കര കവിഞ്ഞൊഴുകിയ വെള്ളം സുപ്രീം കോടതിയുടെ സമീപം വരെ എത്തി. സുപ്രീം കോടതിക്ക് സമീപത്തെ ഓട നിറഞ്ഞ് കവിഞ്ഞതാണ് ഈ ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാകാനിടയാക്കിയത്. രാജ്ഘട്ടിലും വെള്ളം കയറി. ഔദ്യോഗിക വിവരം അനുസരിച്ച് പ്രശ്ന ബാധിത മേഖലകളിൽ നിന്ന് വ്യാഴാഴ്ച മാത്രം 23,692 പേരെ മാറ്റിപാർപ്പിച്ചു.

 

 

 


കലിതുള്ളി യമുന; ജീവൻ രക്ഷിക്കാൻ യുവാവ് മരത്തിനു മുകളിൽ കഴിഞ്ഞത് 22 മണിക്കൂർ- വിഡിയോ
വീടുകൾക്ക് പുറമെ ആശുപത്രികൾ, ഷെൽട്ടർ ഹോമുകൾ, ശ്മശാനങ്ങൾ എന്നിവയിലേക്കും വെള്ളം ഇരച്ചു കയറിയത് വലിയ ഭീതി ഉണ്ടാക്കി. ഡൽഹിയിലെ സ്ഥിഗതികൾ വിലയിരുത്താൻ ഫ്രാൻസ് സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ആഭ്യന്തര മന്ത്രി അമിത്ഷായെ വിളിച്ചിരുന്നു.
യമുനാ നദി കരകവിഞ്ഞതിനേത്തുടർന്ന് ഡൽഹി നഗരത്തിലുണ്ടായ വെള്ളപ്പൊക്ക ദുരിതം തുടരുന്നു. കിഴക്കന്‍ പ്രദേശങ്ങളിലാണ് കൂടുതലായും വെള്ളക്കെട്ട് തുടരുന്നത്. രാജ്ഘട്ട് ഉള്‍പ്പടെ നഗരത്തിലെ പല പ്രധാന മേഖലകളും വെള്ളത്തിലായതോടെ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ജലശുദ്ധീകരണ ശാലകളും ശ്മാശനങ്ങളുംവരെ അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

 

 

 

രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലയായ ഐ.ടി.ഓ. പൂര്‍ണമായും വെള്ളത്തിലാണ്. പ്രദേശത്തെ ജലനിര്‍ഗമന സംവിധാനം തകരാറിലായതാണ് വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. തകരാര്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും ഇതിനായി സൈന്യത്തിന്റെയും ദുരന്തനിവാരണ സേനയുടേയും സഹായം ആവശ്യപ്പെടാന്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

വ്യാഴാഴ്ച രാത്രിയോടെ സുപ്രീം കോടതി പരിസരത്തും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. സുപ്രീം കോടതിക്കു സമീപത്തെ മഥുര റോഡിന്റെയും ഭഗവാന്‍ ദാസ് റോഡിന്റെയും ചില ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പലയിടങ്ങളിലും ഡ്രെയിനേജ് സംവിധാനം തകരാറിലായതാണ് വെള്ളക്കെട്ട് ഗുരുതരമാക്കിയത്. പൊട്ടി വീണ ലൈൻ കമ്പികളിൽ നിന്ന് വഴിയാത്രക്കാർക്ക് വൈദ്യുതാഘാതമേൽക്കുന്ന സ്ഥിതിയുമുണ്ടായതോടെ പലയിടത്തും വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്.

 

 

 

 

പല മേഖലകളിലും ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വ്യാഴാഴ്ച രാത്രിയോടെ യമുനയിലെ ജലനിരപ്പ് 208.66 മീറ്റര്‍ എത്തിയിരുന്നു. ജലനിരപ്പ് കുറയുന്നില്ല എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. നിലവില്‍ ഡല്‍ഹിയില്‍ മഴയില്ല എന്നത് ആശ്വാസകരമാണ്. മഴപെയ്യുന്ന സാഹചര്യമുണ്ടായാല്‍ സ്ഥിതി ഗൗരവതരമായേക്കും.

യമുന ബസാര്‍, ഐ.ടി.ഒ, രാജ്ഘട്ട്, ഐ.എസ്.ബി.ടി. ബസ് സ്റ്റാന്റ്, കശ്മീരി ഗേറ്റ്, മജ്‌ലു കട്‌ല, ടിബറ്റന്‍ മാര്‍ക്കറ്റ്, മയൂര്‍ വിഹാര്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും വെള്ളക്കെട്ട് രൂപപ്പെട്ടത്. കൂടുതലിടങ്ങളിലേക്ക് വെള്ളക്കെട്ടെത്തുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. സുപ്രീം കോടതി പരിസരങ്ങളിലേക്കും വെള്ളമെത്തി. കുടിവെള്ള വിതരണവും വൈദ്യുതി തടസ്സവും നേരിടുമെന്ന് അധികൃതര്‍ അറിയിച്ചു.

 

 

എന്നാല്‍, ഡല്‍ഹിയിൽ എല്ലായിടത്തും വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടില്ല. മറ്റു സ്ഥലങ്ങള്‍ സുരക്ഷിതമായതു കൊണ്ടുതന്നെ പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്ന് ഈ മേഖലകളിലേക്ക് ആളുകളെ മാറ്റിപാര്‍പ്പിക്കുകയാണ്. പതിനാറായിരത്തിലധികം ആളുകളെ ഇതിനകം ക്യാമ്പുകളിലേക്ക് മാറ്റി.

നഗരത്തില്‍ എന്‍.ഡി.ആര്‍.എഫ്. ദൗത്യസേനയേയും സൈന്യത്തേയും മുഴുവന്‍ സമയം വിന്യസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്ഘട്ട്, ഐ.എസ്.ബി.ടി., കശ്മീരി ഗേറ്റ് എന്നിവിടങ്ങളിലേക്ക് ഗീതാ കോളനി ഫ്‌ളൈ ഓവറില്‍ നിന്നുള്ള ഗതാഗതം പൂര്‍ണമായും തടഞ്ഞു.

 

 

 

ഹത്നികുണ്ഡ് അണക്കെട്ടിൽ നിന്ന് ഇനിയും വെള്ളം തുറന്നുവിട്ടാൽ ഡൽഹിയിലെ സ്ഥിതി രൂക്ഷമാകും. ഹിമാചൽ പ്രദേശ്, ഹരിയാന ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ മഴ കനക്കുന്ന സാഹചര്യമുണ്ടായാൽ അണക്കെട്ട് തുറന്നുവിടേണ്ടി വന്നേക്കും.

ഡൽഹിയിൽ ഏറ്റവും കൂടുതൽ വാഹന ഗതാഗതം ഉള്ള ഐടിഒ ക്രോസിങ് ഭാഗത്തെ ഡ്രെയിൻ റഗുലേറ്റർ തകർന്നത് കാരണം പ്രദേശം പൂർണമായും വെള്ളത്തിനടിയിലായി. ഈ ഭാഗത്തെ വെള്ളപ്പൊക്കത്തിന് കാരണം റഗുലേറ്റർ തകർന്നത് ആണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രാവിലെ സ്ഥിരീകരിച്ചിരുന്നു. കരസേനയുടെയും ദുരന്ത നിവാരണ സേനയുടെയും സഹായം തേടാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. അതിനിടെ ഐടിഒ ഭാഗത്ത് വൈദ്യുത പോസ്റ്റിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായത് ഭീതി പരത്തി. പോസ്റ്റിൽ പിടിച്ചു വെള്ളക്കെട്ട് നീന്തി കടക്കാൻ ശ്രമിച്ച ചിലർക്ക് ഷോക്കേറ്റു. വെള്ളക്കെട്ടിന് നടുവിൽ ആണ് പോസ്റ്റ് നിൽക്കുന്നത്.

 

 

 

 

കഴിഞ്ഞ 45 വർഷത്തിനിടെ ആദ്യമായാണ് യമുന കരകവിഞ്ഞ് നഗരത്തിലൂടെ ഒഴുകുന്നത്. ലഫ്. ഗവർണർ വി.കെ.സക്സേന, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി. പ്രളയ ഭീഷണി കണക്കിലെടുത്തു സ്കൂളുകൾ, കോളജുകൾ, അടിയന്തര സേവനഗണത്തിൽ ഉൾപ്പെടാത്ത സർക്കാർ ഓഫിസുകൾ എന്നിവയ്ക്ക് 16 വരെ അവധി പ്രഖ്യാപിച്ചു.

 

സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്കു വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കുന്നതു പരിഗണിക്കാനും സർക്കാർ നിർദേശിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ബസുകൾ, ഭാരവാഹനങ്ങൾ എന്നിവ ഡൽഹിയിലേക്കു പ്രവേശിക്കുന്നതു നിരോധിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെ രക്ഷാപ്രവർത്തനങ്ങൾക്കു നിയോഗിച്ചിട്ടുണ്ട്. ചെങ്കോട്ട അടച്ചു. നാളെ സ്ഥിതി നോക്കിയ ശേഷം തുറക്കുന്ന കാര്യം തീരുമാനിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends