Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യം ആവശ്യത്തോടെ കാത്തുനിന്ന മണിക്കൂറുകൾക്ക് വിരാമം; ഓരോ ഇന്ത്യക്കാരനും അഭിമാനനിമിഷം; ചന്ദ്രനിലേക്ക് കുതിച്ചുയർന്നു ഇന്ത്യയുടെ ചന്ദ്രയാൻ; വിക്ഷേപണം വിജയകരം; ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ലാൻഡർ ഇറങ്ങുമെന്ന് നിഗമനം

14 JULY 2023 04:12 PM IST
മലയാളി വാര്‍ത്ത

രാജ്യം ആവശ്യത്തോടെ കാത്തുനിന്ന മണിക്കൂറുകൾക്ക് വിരാമം.....ഓരോ ഇന്ത്യക്കാരനും അഭിമാനനിമിഷം.... ചന്ദ്രനിലേക്ക് കുതിച്ചുയർന്നു ഇന്ത്യയുടെ ചന്ദ്രയാൻ. ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയര്‍ന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ഉപഗ്രഹത്തെയും വഹിച്ച് വിക്ഷേപണ വാഹനം ഉയർന്നുപൊങ്ങിയത്.

ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ലാൻഡർ ഇറങ്ങുമെന്നാണ് നിഗമനം . ഐഎസ്ആര്‍ഒയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് 2023. കൊവിഡ് കാലത്തിന് ശേഷം നിരവധി വിക്ഷേപണങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ഐഎസ്ആര്‍ഒയുള്ളത്. മുമ്പുണ്ടായ വീഴ്ചകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് അതീവ ശ്രദ്ധയോടെ ചന്ദ്രയാന്‍ 3 ഇന്ന് കുതിച്ചിരിക്കുകയാണ് .

യുഎസും റഷ്യയും ചൈനയും മാത്രം കൈവരിച്ച നേട്ടത്തിന് ഒപ്പമെത്താന്‍ ഇന്ത്യ; വിജയമുറപ്പിക്കാന്‍ പഴുതടച്ച തയാറെടുപ്പോടെയാണ് രാജ്യം എത്തിയിരിക്കുന്നത് . ചന്ദ്രയാന്‍ 3 വിക്ഷേപണത്തിനൊപ്പം സുരക്ഷിത ലാന്‍ഡിങിനായും കാത്തിരിക്കുകയാണ് ശാസ്ത്രലോകത്തിനൊപ്പം ഭാരതത്തിലെ ജനങ്ങള്‍.ചന്ദ്രയാന്‍ 2 ദൗത്യത്തോട് വളരെയേറെ സാമ്യമുള്ളതും എന്നാല്‍ ഓര്‍ബിറ്റര്‍ ഭാഗം ഇല്ലാത്തതുമായ ദൗത്യമാണ് ചന്ദ്രയാന്‍ 3.

ചന്ദ്രോപരിതലത്തില്‍ ആദ്യമായി ഇന്ത്യയുടെ ഒരു ലാന്‍ഡര്‍ സുരക്ഷിതമായി സോഫ്റ്റ്‌ലാന്‍ഡ് ചെയ്യിപ്പിക്കുക, ലാന്‍ഡറിനുള്ളിലെ റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കിവിട്ട് പര്യവേക്ഷണങ്ങള്‍ നടത്തുക എന്നതാണ് പ്രധാനമായും ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ലക്ഷ്യം.

ചന്ദ്രനും ഭൂമിയും തമ്മിലുള്ള ശരാശരി ദൂരം 384,000 കിലോമീറ്ററാണ്. ചന്ദ്രയാന്‍ 2 ദൗത്യം ഏകദേശം ഒന്നരമാസമെടുത്താണ് കഴിഞ്ഞ തവണ ചന്ദ്രനിലെത്തിയത്. വളരെ സങ്കീര്‍ണമായ പ്രക്രിയകളിലൂടെ ചുറ്റിചുറ്റി ചെറിയ ഭ്രമണപഥങ്ങളിലേക്ക് കയറി ചന്ദ്രന്റെ അടുത്തെത്തുന്ന രീതിയാണ് ചന്ദ്രയാന്‍ 2 സ്വീകരിച്ചത്. അവസാന ഭ്രമണപഥത്തില്‍ എത്തിയ ശേഷം ലാന്‍ഡിങ് ബേണ്‍ എന്ന പ്രക്രിയയിലൂടെ ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച് ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്യാനും ചന്ദ്രയാന്‍ 2വിലെ വിക്രം ലാന്‍ഡര്‍ ശ്രമിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends