രാജ്യത്തിന് അഭിമാനമേറ്റി ..... ഓരോ ഇന്ത്യക്കാരന്റേയും സ്വപ്‌നങ്ങളും കൊണ്ടാണ് അത് ഉയരത്തിലേക്ക് കുതിക്കുന്നത്.... ചന്ദ്രയാന്‍ 3 രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തിന് അഭിമാനമേറ്റി ..... ഓരോ ഇന്ത്യക്കാരന്റേയും സ്വപ്‌നങ്ങളും കൊണ്ടാണ് അത് ഉയരത്തിലേക്ക് കുതിക്കുന്നത്.... ചന്ദ്രയാന്‍ 3 രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ശാസ്ത്രജ്ഞരുടെ അര്‍പ്പണ മനോഭാവത്തിന്റെയു വൈഭവത്തിന്റെയും തെളിവാണ്. ഈ അവസരത്തില്‍ അവര്‍ക്ക് സല്യൂട്ട് എന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിക്കുന്നു.
ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍ മൂന്നിന് തികവാര്‍ന്ന കുതിപ്പ്. പേടകവും വഹിച്ച് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 നേരത്ത നിശ്ചയിച്ചപോലെ ഉച്ചയ്ക്ക് 2.35ന് വിക്ഷേപണത്തറയില്‍ നിന്നു കുതിച്ചുയര്‍ന്നിരുന്നു. ചന്ദ്രയാന്‍ 3നെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതായി 2.54ന് ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് ചന്ദ്രയാന്‍ 3ന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. 25 മണിക്കൂറും 30 മിനിറ്റും കൗണ്ട് ഡൗണ്‍ പൂര്‍ത്തിയാക്കി വിക്ഷേപവാഹനം ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചു.
ചന്ദ്രയാന്‍ 2 ദൗത്യത്തോട് വളരെയേറെ സാമ്യമുള്ളതും എന്നാല്‍ ഓര്‍ബിറ്റര്‍ ഭാഗം ഇല്ലാത്തതുമായ ദൗത്യമാണ് ചന്ദ്രയാന്‍ 3. ചന്ദ്രോപരിതലത്തില്‍ ആദ്യമായി ഇന്ത്യയുടെ ഒരു ലാന്‍ഡര്‍ സുരക്ഷിതമായി സോഫ്റ്റ്‌ലാന്‍ഡ് ചെയ്യിപ്പിക്കുക, ലാന്‍ഡറിനുള്ളിലെ റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കിവിട്ട് പര്യവേക്ഷണങ്ങള്‍ നടത്തുക എന്നതാണ് പ്രധാനമായും ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ലക്ഷ്യം.
അതേസമയം 2019ല്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ദൗത്യം മറന്നു, പഴുതുകളെല്ലാം അടച്ചാണ് ഇക്കുറി ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 3നെ ഭ്രമണ പഥത്തിലേക്ക് അയച്ചത്. യുഎസും റഷ്യയും ചൈനയും മാത്രം കൈവരിച്ച നേട്ടം ഓഗസ്റ്റില്‍ സ്വന്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ചന്ദ്രനും ഭൂമിയും തമ്മിലുള്ള ശരാശരി ദൂരം 384,000 കിലോമീറ്ററാണ്. ചന്ദ്രയാന്‍ 2 ദൗത്യം ഏകദേശം ഒന്നരമാസമെടുത്താണ് കഴിഞ്ഞ തവണ ചന്ദ്രനിലെത്തിയത്. വളരെ സങ്കീര്‍ണമായ പ്രക്രിയകളിലൂടെ ചുറ്റിചുറ്റി ചെറിയ ഭ്രമണപഥങ്ങളിലേക്ക് കയറി ചന്ദ്രന്റെ അടുത്തെത്തുന്ന രീതിയാണ് ചന്ദ്രയാന്‍ 2 സ്വീകരിച്ചത്. അവസാന ഭ്രമണപഥത്തില്‍ എത്തിയ ശേഷം ലാന്‍ഡിങ് ബേണ്‍ എന്ന പ്രക്രിയയിലൂടെ ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച് ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്യാനും ചന്ദ്രയാന്‍ 2വിലെ വിക്രം ലാന്‍ഡര്‍ ശ്രമിച്ചു.
ഇതു വിജയകരമായിരുന്നെങ്കിലും വിക്രം ലാന്‍ഡര്‍ പ്രതീക്ഷിച്ചതുപോലെ സോഫ്റ്റ്‌ലാന്‍ഡ് അല്ല മറിച്ച് ക്രാഷ്‌ലാന്‍ഡ് ചെയ്യുകയായിരുന്നു. ഏകദേശം ഇതേ രീതി തന്നെയാകും ചന്ദ്രയാന്‍ 3 ദൗത്യവും അവലംബിക്കുന്നത്. അതിനാലാണ് ഒന്നരമാസത്തിലധികം സമയം ചന്ദ്രയാന്‍ 3ക്ക് വേണ്ടിവരുന്നത്.
കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട ഒരു ദൗത്യത്തെ ഇക്കുറി ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറക്കാനുള്ള തീവ്രയത്‌നത്തിലാണ് ഇസ്‌റോ. ചന്ദ്രയാന്‍ മൂന്നിന്റെ പ്രധാന വെല്ലുവിളിയും ഇതുതന്നെ. യുഎസും റഷ്യയും ചൈനയും മാത്രം കൈവരിച്ച നേട്ടം ഓഗസ്റ്റില്‍ ഇന്ത്യയുടെ പേരിലും എഴുതിച്ചേര്‍ക്കാനുള്ള ശ്രമമാണിത്.
"
https://www.facebook.com/Malayalivartha



























