Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്ത് ഏക വ്യക്തിനിയമം നടപ്പാക്കാനുള്ള നീക്കം... ഏക സിവില്‍ നിയമവുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി രണ്ടാഴ്ച കൂടി നീട്ടി

15 JULY 2023 04:23 AM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ഏക വ്യക്തിനിയമം നടപ്പാക്കാനുള്ള നീക്കം... ഏക സിവില്‍ നിയമവുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി രണ്ടാഴ്ച കൂടി നീട്ടി.

സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ദേശീയ നിയമ കമ്മിഷന്‍ ഈ മാസം 28 വരെ നീട്ടിയിട്ടുള്ളത്. രാജ്യത്ത് ഏക വ്യക്തിനിയമം നടപ്പാക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ സജീവമാക്കിയിരിക്കെയാണ് നിയമ കമ്മിഷന്‍ പൊതുജനാഭിപ്രായം തേടിയത്. ജൂണ്‍ 14നാണ് ജനങ്ങളുടെ അഭിപ്രായം തേടിക്കൊണ്ട് നിയമ കമ്മിഷന്‍ രംഗത്തെത്തിയത്.

ഒരു മാസത്തെ സമയമാണ് ഇതിനായി നല്‍കിയത്. വിവിധ മതസംഘടനകളില്‍ നിന്നുള്‍പ്പെടെ 50 ലക്ഷത്തിലേറെ പ്രതികരണങ്ങളാണ് ഇതിനകം കമ്മിഷനിലേക്ക് എത്തിയത്. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ടെന്നും നേരിട്ടുള്ള ചര്‍ച്ചയ്ക്ക് സമയം അനുവദിക്കണമെന്നും ചില സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് സമയപരിധി നീട്ടിയത്. താല്‍പ്പര്യമുള്ള വ്യക്തികള്‍ക്കോ സംഘടകള്‍ക്കോ ജൂലൈ 28വരെ അഭിപ്രായം അറിയിക്കാമെന്ന് വ്യക്തമാക്കി നിയമ കമ്മീഷന്‍ .


ഇതു സംബന്ധിച്ച് നേരത്തെ ഇരുപത്തിയൊന്നാം നിയമ കമ്മിഷന്‍ രണ്ടു വട്ടം പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടിയുട്ടുണ്ടായിരുന്നു. ഈ പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ 2018 ഓഗസ്റ്റില്‍ കുടുംബ നിയമങ്ങളിലെ പരിഷ്‌കരണം എന്ന കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് നിലവിലെ നിയമ കമ്മിഷന്‍ പുതിയ കണ്‍സള്‍ട്ടേഷനു ആരംഭമിട്ടത്. നേരത്തെ പൊതുജനങ്ങളുമായി നടത്തിയ ആശയ വിനിമയം അഞ്ചു വര്‍ഷം പിന്നിട്ട സാഹചര്യത്തിലാണ് പുതുതായി അഭിപ്രായം ആരായുന്നതെന്ന് കമ്മിഷന്‍ . 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (59 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends