ചന്ദ്രയാന്‍ 3 പേടകം ഭ്രമണപഥത്തില്‍.....ഇനിയുള്ള 45 ദിവസം ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള യാത്ര... ഐ.എസ്.ആര്‍.ഒ.യുടെ ഏറ്റവും കരുത്തുറ്റ എല്‍.വി.എം.3 റോക്കറ്റില്‍ 18 മിനിറ്റിലാണ് ഭൂമിയുടെ 173 കിലോമീറ്റര്‍ അടുത്തും 36,500കിലോമീറ്റര്‍ അകന്നുമുള്ള ഭ്രമണപഥത്തില്‍ പേടകത്തെ എത്തിച്ചത്, രാജ്യത്തിന്റെ ബഹിരാകാശക്കുതിപ്പിന് പുതിയ സ്വപ്നങ്ങള്‍ സമ്മാനിക്കാന്‍ ഇന്നലെ വിക്ഷേപിച്ച ചന്ദ്രയാന്‍ 3 പേടകം ഭ്രമണപഥത്തില്‍

ചന്ദ്രയാന്‍ 3 പേടകം ഭ്രമണപഥത്തില്‍..... ഐ.എസ്.ആര്‍.ഒ.യുടെ ഏറ്റവും കരുത്തുറ്റ എല്‍.വി.എം.3 റോക്കറ്റില്‍ 18 മിനിറ്റിലാണ് ഭൂമിയുടെ 173 കിലോമീറ്റര്‍ അടുത്തും 36,500കിലോമീറ്റര്‍ അകന്നുമുള്ള ഭ്രമണപഥത്തില്‍ പേടകത്തെ എത്തിച്ചത്, രാജ്യത്തിന്റെ ബഹിരാകാശക്കുതിപ്പിന് പുതിയ സ്വപ്നങ്ങള്‍ സമ്മാനിക്കാന്‍ ഇന്നലെ വിക്ഷേപിച്ച ചന്ദ്രയാന്‍ 3 പേടകം ഭ്രമണപഥത്തില്‍. ചെയര്‍മാന്‍ എസ്.സോമനാഥുള്‍പ്പെടെ ദൗത്യത്തിന്റെ മുന്‍നിരയില്‍ മലയാളികളായതില്‍ കേരളത്തിനും അഭിമാനിക്കാം.
ഇനിയുള്ള 45 ദിവസം ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള യാത്ര യാണ്. ഏഴുദിവസം കഴിഞ്ഞ് ഭൂമിയുടെ ഭ്രമണപഥം വിട്ടുപോകും. മംഗള്‍യാനുള്‍പ്പെടെ ഇന്ത്യയുടെ നാലാമത്തെ ഗോളാന്തര ദൗത്യമാണിത്.
അമേരിക്ക,റഷ്യ,ചൈന എന്നിവര്‍ക്ക് ശേഷം ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.എല്‍.വി.എം. 3 റോക്കറ്റും ചന്ദ്രയാനിലെ ഏഴ് ഉപകരണങ്ങളില്‍ രണ്ടും പേടകത്തിലെ ഗതിനിര്‍ണയ സംവിധാനം,അല്‍ഗൊരിതം,സെന്‍സറുകള്‍ എന്നിവയും നിര്‍മ്മിച്ചത് കേരളത്തിലെ കേന്ദ്രങ്ങളിലാണ്.
അതേസമയം ഇത് വിജയിച്ചാല്‍ ഗഗന്‍യാന്‍ മനുഷ്യദൗത്യത്തിനും കരുത്തേകും. ആഗോള ബഹിരാകാശ മേഖലയില്‍ ഇന്ത്യന്‍ കരുത്ത് അംഗീകരിക്കപ്പെടും. ആഗസ്റ്റ് 23ന് പുലര്‍ച്ചെയാണ് ചന്ദ്രയാന്‍ 3ലെ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങേണ്ടത്.
https://www.facebook.com/Malayalivartha



























