യമുനയിലെ പ്രളയത്തിനിടെ ഡല്‍ഹി ഉള്‍പ്പടെ 12 സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്.... ഉത്തരാഖണ്ഡില്‍ ചൊവ്വാഴ്ച വരെ ഓറഞ്ച് അലര്‍ട്ട്, വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

യമുനയിലെ പ്രളയത്തിനിടെ ഡല്‍ഹി ഉള്‍പ്പടെ 12 സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഉത്തരാഖണ്ഡില്‍ ചൊവ്വാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഡല്‍ഹിയില്‍ ഇന്നലെ മൂന്നു മണിക്കൂറില്‍ കിട്ടിയത് 29.5 മില്ലി മീറ്റര്‍ വരെ മഴയാണ്. യമുനയിലെ ജലനിരപ്പ് 206.6 ആയി താഴുകയും ചെയ്തു. അതേസമയം, മഴ തുടര്‍ന്നാല്‍ സ്ഥിതി വീണ്ടും സങ്കീര്‍ണ്ണമാകുമെന്നാണ് മുന്നറിയിപ്പ്. ഇതിനിടെ ഡല്‍ഹിയിലെ പ്രളയ പ്രതിസന്ധി പ്രധാനമന്ത്രി വിലയിരുത്തുകയും ചെയ്തു.
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
നാളെ മുതല്‍ ബുധനാഴ്ച വരെ കേരള - കര്‍ണ്ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
യു എ ഇയില്‍ നിന്ന് തിരികെ എത്തിയ പ്രധാനമന്ത്രി ലഫ്.ഗവര്‍ണറെ ഫോണില്‍ വിളിച്ചു. കേന്ദ്ര സഹായം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്. കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
"
https://www.facebook.com/Malayalivartha



























