ഹരിദ്വാര്‍ സന്ദര്‍ശനത്തിന് ശേഷം ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകസംഘത്തിന്റെ വാഹനം വൈദ്യൂത ലൈനില്‍ തട്ടി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം.... എട്ട് പേര്‍ക്ക് പരുക്ക്

ഹരിദ്വാര്‍ സന്ദര്‍ശനത്തിന് ശേഷം ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന ശിവഭക്തരായ 'കാന്‍വരിയാ' തീര്‍ഥാടകസംഘത്തിന്റെ വാഹനം വൈദ്യുതലൈനില്‍ തട്ടി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഉത്തര്‍ പ്രദേശിലെ മീററ്റിന് സമീപത്ത് വച്ച് ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. ഭവാന്‍പുരിലെ റാലി ചൗഹാന്‍ ഗ്രാമത്തിന് സമീപത്ത് വച്ച് തീര്‍ഥാടകസംഘത്തിന്റെ അലങ്കരിച്ച വാഹനം താഴ്ന്നുകിടന്ന ഒരു ഹൈടെന്‍ഷന്‍ വൈദ്യുതലൈനുമായി കൂട്ടിമുട്ടുകയായിരുന്നു.നാല് പേര്‍ അപകടസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിയില്‍ വച്ചുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























