ഡല്‍ഹിയിലെ വെള്ളക്കെട്ടില്‍ വീണ് മൂന്നു യുവാക്കള്‍ മരിച്ചു... ഫുട്‌ബോള്‍ കളിച്ചു മടങ്ങിയ നാലംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്

ഡല്‍ഹിയിലെ വെള്ളക്കെട്ടില്‍ വീണ് മൂന്നു യുവാക്കള്‍ മരിച്ചു. ഫുട്‌ബോള്‍ കളിച്ചു മടങ്ങിയ നാലംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
അരുണ്‍, അനൂജ്, അഭിഷേക് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ ഗോള്‍ഫ് കോഴ്‌സ് പ്രദേശത്തായിരുന്നു അപകടം നടന്നത്.
നിര്‍മാണത്തിലരുന്ന ഗോള്‍ഫ് കോഴ്‌സ് പരിസരത്തേക്ക് കയറിയ ഇവര്‍, വെള്ളക്കുഴിയില്‍ വീഴുകയായിരുന്നു. ഇതിനെ മഴക്കെടുതിയുമായി ബന്ധപ്പെടുത്താനാകില്ലെന്ന് പൊലീസ് .
അതേസമയം ഡല്‍ഹി വെള്ളപ്പൊക്കത്തില്‍ കഴിഞ്ഞ ദിവസവും മൂന്ന് കുട്ടികള്‍ വെള്ളത്തില്‍ വീണ് മരിച്ചിരുന്നു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ മെട്രോ നിര്‍മാണ സ്ഥലത്തെ കുഴിയില്‍ വീണായിരുന്നു അപകടം നടന്നത്.
https://www.facebook.com/Malayalivartha



























