ലോകത്തിന്റെ നന്മക്ക് വേണ്ടി ഇന്ത്യയും യു.എ.ഇയും ഇനിയും പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...

ലോകത്തിന്റെ നന്മക്ക് വേണ്ടി ഇന്ത്യയും യു.എ.ഇയും ഇനിയും പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എ.ഇ സന്ദര്‍ശനത്തിന് പിന്നാലെയാണ് മോദിയുടെ ഈ പ്രഖ്യാപനം.
ലോകത്ത് കൂടുതല്‍ നന്മകളുണ്ടാവാന്‍ ഇന്ത്യയും യു.എ.ഇയും ഇനിയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.യു.എ.ഇ സന്ദര്‍ശനത്തെ സംബന്ധിക്കുന്ന ചെറു വിഡിയോയും മോദി പുറത്തിറക്കിയിട്ടുണ്ട്.
മോദിയുടെ സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ടായിരുന്നു. ഇന്ത്യ-യു.എ.ഇ ബന്ധത്തില്‍ എല്ലാ മേഖലകളിലും പുരോഗതിയുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നായിരുന്നു പ്രസ്താവന. രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍നം പൂര്‍ത്തിയാക്കിയുള്ള മടക്കയാത്രയിലാണ് ശനിയാഴ്ച രാവിലെ മോദി യു.എ.ഇയിലെത്തിയത്.
അബൂദബി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിക്ക് ഊഷ്മ സ്വീകരണമാണ് യു.എ.ഇ ഒരുക്കിയത്. വിമാനത്താവളത്തില്‍ അബൂദബി കിരീടവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha



























