Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പേടകത്തിന്റെ നില സാധാരണ നിലയിലാണ്; ‘ചന്ദ്രയാൻ-3 ഇപ്പോൾ ഒരു ഭ്രമണപഥത്തിലാണ്; ചന്ദ്രയാൻ-3യുടെ ആദ്യ എർത്ത് ബൗണ്ട് ഫയറിംഗ് വിജയകരമായി നടന്നുവെന്ന് ഐഎസ്ആർഒ

16 JULY 2023 07:00 PM IST
മലയാളി വാര്‍ത്ത

രാജ്യത്തിന് ഏറ്റവും പ്രശംസകരമായ ഒരു ദൗത്യമായിരുന്നു ചന്ദ്രയാൻ3. പതിനാലാം തീയതി ആയിരുന്നു സതീഷ് ധവാൻ സ്പേസ് സെൻറ്ററിൽ നിന്നും ചന്ദ്രയാൻ മൂന്ന് ഉയർന്നുപൊങ്ങിയത്. ഇതാ രണ്ടാം ദിവസം അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ് . എന്താണ് സംഭവിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ ഐഎസ്ആർഒ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. സന്തോഷകരമായ വിവരം തന്നെയാണ് നമുക്ക് അറിയുവാൻ സാധിക്കുന്നത്.ചന്ദ്രയാൻ-3യുടെ ആദ്യ എർത്ത് ബൗണ്ട് ഫയറിംഗ് വിജയകരമായി നടന്നുവെന്ന് ഐഎസ്ആർഒ അറിയിച്ചു . പേടകത്തിന്റെ നില സാധാരണ നിലയിലാണ്.

‘ചന്ദ്രയാൻ-3 ഇപ്പോൾ ഒരു ഭ്രമണപഥത്തിലാണ്. അത് ഭൂമിയുടെ ഏറ്റവും അടുത്തുള്ളപ്പോൾ 173 കിലോമീറ്ററും ഭൂമിയിൽ നിന്ന് ഏറ്റവും അകലെയാണെങ്കിൽ 41,762 കിലോമീറ്ററുമാണ് എന്നും - ഐഎസ്ആർഒ വ്യക്തമാക്കിയിരിക്കുകയാണ്. ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് പുറത്ത് കടക്കുന്നതിന് ഭ്രമണപഥം വികസിപ്പിക്കുന്നതിനുള്ള ആദ്യ ഘട്ടമാണ് എർത്ത്ബൗണ്ട് ഫയറിംഗ്.

പ്രൊപ്പൽഷൻ മൊഡ്യൂളിൽ ഘടിപ്പിച്ചിട്ടുള്ള ത്രസ്റ്റർ ജ്വലിപ്പിച്ച് കൊണ്ടാണ് ഇത് പ്രവർത്തനക്ഷമമാക്കിയത് . ബെംഗളൂരുവിലെ സാറ്റലൈറ്റ് സെന്ററിന്റെ നേതൃത്വത്തിലാണ് ഭ്രമണപഥമാറ്റം നടത്തിയത്.അഞ്ച് തവണ ചന്ദ്രയാൻ-3യുടെ ഭ്രമണപഥം വികസിപ്പിക്കും . അത് കഴിഞ്ഞ് ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് പേടകം ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും . ചാന്ദ്രദൗത്യത്തിലെ നിർണായ ഘട്ടങ്ങളിൽ ഒന്നാണിത്.

ലൂണാർ ട്രാൻസ്ഫർ ട്രാജക്ടറി എന്ന് പറയപ്പെടുന്നു ഇത്. ജൂലൈ 31-നോ അല്ലെങ്കിൽ ഓഗസ്റ്റ് ഒന്നിനോ സംഭവിക്കുമെന്നാണ് കണക്കുകൂട്ടൽ . ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് ഓഗസ്റ്റ് 23-നോ 24-നോ ആയിരിക്കും. മുൻപ് ചന്ദ്രയാൻ-3 ഭ്രമണപഥത്തിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ ഐഎസ്ആർഒ പങ്കുവെച്ചിരുന്നു. വിക്ഷേപണ വാഹനമായ എൽവിഎം3 റോക്കറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ നിന്നുമുള്ള ദൃശ്യങ്ങളായിരുന്നു ഇത്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (58 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends