Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡല്‍ഹി സര്‍ക്കാരിനെയും സംവിധാനങ്ങളേയും കൈപിടിയിലൊതുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തനെതിരെ മുഖം തിരിച്ചു നിന്ന കോണ്‍ഗ്രസ് ഇന്നലെ ആ നിര്‍ണ്ണായക തീരുമാനം പുറത്തു വിട്ടതോടെ പ്രതിപക്ഷ ഐക്യത്തിന് പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്

17 JULY 2023 10:01 PM IST
മലയാളി വാര്‍ത്ത

ദേശീയതലത്തില്‍ ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന പ്രതിപപക്ഷ ഐക്യത്തിന് ശക്തി പകര്‍ന്നു കൊണ്ടുള്ള കോണ്‍ഗ്രസ് തീരുമാനം ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.ഡല്‍ഹി സര്‍ക്കാരിനെയും സംവിധാനങ്ങളേയും കൈപിടിയിലൊതുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തനെതിരെ മുഖം തിരിച്ചു നിന്ന കോണ്‍ഗ്രസ് ഇന്നലെ ആ നിര്‍ണ്ണായക തീരുമാനം പുറത്തു വിട്ടതോടെ പ്രതിപക്ഷ ഐക്യത്തിന് പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്. ഡല്‍ഹി ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷ നിര ഒന്നടങ്കം അണിനിരന്നിട്ടും കോണ്‍ഗ്രസിന്‍െര മൗനം അരവിന്ദ് കെജ്രിവാളിനേയും എഎപിയേയും വല്ലാതെ ഉലച്ചിരുന്നു. കഴിഞ്ഞ ഐക്യ സമ്മേളനത്തില്‍ കെജ്രിവാള്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഡെല്‍ഹി പിസിസിയുടെ എതിര്‍പ്പ് ഭയന്നാണ് കോണ്‍ഗ്രസ് എഎപിയെ പിന്‍താങ്ങാത്തതെന്ന ആരോപണം വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ആലോചിച്ച് മാത്രമേ തീരുമാനം പറയാന്‍ കഴിയു എന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അന്ന് പറഞ്ഞിരുന്നത്. ഇപ്പോഴിതാ ഡല്‍ഹി ഓര്‍ഡിനന്‍സിനെതിരെ അണിനിരക്കാന്‍ എ ഐ സിസി തീരുമാനിച്ചിരിക്കുന്നു.

 കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് നയരൂപീകരണ സമിതി യോഗത്തിലാണ് ആംആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ ധാരണയായത്.  പിന്തുണയില്ലെങ്കില്‍ സഖ്യത്തിനില്ലെന്ന് ആം ആദ്മി പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു.ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം എന്നിവ തീരുമാനിക്കുന്നതിനായി പ്രത്യേക അതോറിറ്റിക്ക് രൂപം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഡല്‍ഹി സര്‍ക്കാരിന് സുപ്രീം കോടതി ഉത്തരവിലൂടെ ലഭിച്ച അധികാരം മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ ശ്രമിക്കുന്നത്.

പ്രത്യേക ഓര്‍ഡിനന്‍സ് വഴി നാഷനല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസസ് അതോറിറ്റി രൂപീകരിച്ചാണ് നിയമനങ്ങളും സ്ഥലംമാറ്റങ്ങളും ഉള്‍പ്പെടെയുള്ളവ തീരുമാനിക്കുക. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയെന്ന നിലയില്‍ അന്തിമ തീരുമാനം സ്വീകരിക്കുന്നതിനുള്ള അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാകും. മുഖ്യമന്ത്രിയാണ് സമിതി അധ്യക്ഷന്‍. ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ ഹോം സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങള്‍. വോട്ടെടുപ്പിലൂടെയാകും സമിതി കാര്യങ്ങള്‍ തീരുമാനിക്കുക.എന്നാല്‍ എതെങ്കിലും തരത്തിലുള്ള അഭിപ്രായ ഭിന്നതകളുണ്ടായാല്‍ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാകുമെന്നത് ഡെല്‍ഹിയുടെ അധികാരം കവരാനുള്ള കേന്ദ്രത്തിന്റെ ഗൂഡനീക്കമെന്നാണ് ആരോപണം.ഇതിനെതിരെയാണ് ആം ആദ്മി പാര്‍ട്ടി പ്രതിഷേധവുമായി രംഗത്തെത്തിയത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഓര്‍ഡിനന്‍സ് പാസാക്കേണ്ടതുണ്ട്. ഇതിനെ എതിര്‍ത്ത് തോല്‍പ്പിക്കാനായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം. ഇതിനായി ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടി അരവിന്ദ് കേജ്രിവാള്‍ രാജ്യവ്യാപകമായി പ്രതിപക്ഷ നേതാക്കളെ സന്ദര്‍ശിച്ചിരുന്നു. അപ്പോഴും കോണ്‍ഗ്രസ് പിന്നീട് അഭിപ്രായം പറയാം എന്ന നിലയ്ക്കാണ് പ്രതികരിച്ചിരുന്നത്.

എഎപിയെ ഒഴിവാക്കി കൊണ്ടൊരു ഐക്യത്തിന് കോണ്‍ഗ്രസിനോ മറ്റുള്ളവര്‍ക്കോ നിലവില്‍ സാഹചര്യമില്ല. മറുവശത്ത് കോണ്‍ഗ്രസിനെയും ഒഴിവാക്കാന്‍ കഴിയില്ല. രണ്ട് പാര്‍ട്ടികളുമായി വിവിധ നേതാക്കള്‍ വിവിധ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സാഹചര്യം മുതലെടുക്കാന്‍ ബിജെപി കേന്ദ്രങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് ഒടുവില്‍ എഎപിയുടെ വഴിക്ക് തന്നെ എത്തിയിട്ടുണ്ട്. ദേശീയ രാ്ഷ്ട്രീയത്തില്‍ എഎപി വളരുന്നതിന്റെ സൂചനകള്‍ കണ്ടപ്പോള്‍ മുതല്‍ ബിജെപി ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ ലെഫറ്റനന്റ് ഗവര്‍ണറിലേയ്ക്ക് കേന്ദ്രീകരിക്കാനുള്ള പദ്ധതികള്‍ക്ക് ആരംഭം കുറിച്ചിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ഓര്‍ഡിനന്‍സുകള്‍ പാസാകില്ലെന്നുറപ്പുള്ളതു കൊണ്ട് പല പദ്ധതികളില്‍ നിന്നും കേന്ദ്രം പിന്‍മാറുകയായിരുന്നു.ഡെല്‍ഹി പിടിച്ചെടുക്കുന്നതിനുള്ള തന്ത്രങ്ങള്‍ ബിജെപി തുടര്‍ന്നു കൊണ്ടിരുന്നതിന്റെ ഭാഗമാണ് അധികാരം കവര്‍ന്നെടുക്കാനുള്ള പുതിയ ഓര്‍ഡിനന്‍സ് എന്നു വിലയിരുത്തുന്നുണ്ട്.

കോണ്‍ഗ്രസ് അരവിന്ദ് കെജ്രിവാളിന് കീഴടങ്ങി എന്ന തരത്തിലുള്ള പ്രചരണങ്ങളൊക്കെ ബിജെപി കേന്ദ്രങ്ങളില്‍ നിന്നുയരുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും നേതാക്കളേയും വിശ്വാസത്തിലെടുത്താല്‍ മാത്രമേ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂ എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നിന്നിരുന്നത്. ഡെല്‍ഹി പിസിസി നേതാക്കള്‍ കെജ്രിവാള്‍ ഭരണത്തിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരുന്നവരാണ്. അതുകൊണ്ട് പിസിസിയുമായി വിശാല ചര്‍ച്ച നടത്തിയ ശേഷം കോണ്‍ഗ്രസ് കൈകൊണ്ട തീരുമാനം സ്വാഗതാര്‍ഹമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും വിലയിരുത്തുന്നു. എഎപി കോണ്‍ഗ്രസ് കൂടിചേരല്‍ ഡെല്‍ഹിയിലും പഞ്ചാബിലും വരും ദിവസങ്ങളില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും വിലിയിരുത്തപ്പെടുന്നുണ്ട്. എന്തായാലും ബിജെപി ദേശീയ ബദല്‍ യോഗം ബാംഗ്ലൂരില്‍ നടക്കുമ്പോള്‍ എഎപി അംഗങ്ങള്‍ പങ്കെടുക്കുമെന്ന കാര്യത്തിലും ഉറപ്പായിട്ടുണ്ട്. ദേശീയ ഐക്യം ബിജെപി പ്രതീക്ഷകള്‍ക്കപ്പുറം വളരുന്നതില്‍ ബിജെപി കേന്ദ്രങ്ങളില്‍ കടുത്ത ആശങ്കയും ഉയരുന്നുണ്ട്. എഎപി കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ മോദിയും അമിത് ഷായും കളിയാക്കുന്നുണ്ടെങ്കിലും പല ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ അവര്‍ക്ക് പേടിയും നല്കുന്നുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends