ജമ്മു കശ്മീര്‍ പൂഞ്ച് ജില്ലയിലെ സിന്ധാര മേഖലയില്‍ നാല് പാക് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു...

സുരക്ഷാ സേന നടത്തിയ സംയുക്ത ഓപറേഷനില്‍ ജമ്മു കശ്മീര്‍ പൂഞ്ച് ജില്ലയിലെ സിന്ധാര മേഖലയില്‍ നാല് പാക് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുകയുണ്ടായി.
മേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതിനു പിന്നാലെ നടത്തിയ തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച രാത്രി 11.30ഓടെ സൈന്യവും ഭീകരരും തമ്മില്‍ വെടിവെപ്പുണ്ടായി. സൈന്യം ഡ്രോണുകളും രാത്രി നിരീക്ഷണത്തിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.
അതേസമയം ഇന്ന് പുലര്‍ച്ചെയോടെ രൂക്ഷമായ വെടിവെപ്പുണ്ടായി. തുടര്‍ന്നാണ് നാല് ഭീകരരെയും വധിച്ചത്. ഇവരില്‍ നിന്ന് നാല് എ.കെ-47 തോക്കുകള്‍, രണ്ട് പിസ്റ്റളുകള്‍ തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തു. ഭീകരാക്രമണ ശ്രമമാണ് തകര്‍ത്തതെന്നും മേഖലയില്‍ നിരീക്ഷണം തുടരുകയാണെന്നും സൈന്യം .
"
https://www.facebook.com/Malayalivartha



























