പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി; പാർലമെന്‍റിലെത്തിയായിരുന്നു കൂടിക്കാഴ്ച

രാഷ്ട്രീയ കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയുടെ രാഷ്ട്രീയ ചുവടുമാറ്റം . കോൺഗ്രസിൽ നിന്നും അദ്ദേഹം ബിജെപിയിലേക്ക് എത്തിയതും വളരെ വലിയ ചർച്ചകൾക്ക് വിധേയമായതായിരുന്നു.ഇപ്പോൾ ഇതാ ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന വിവരം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ടിരിക്കുകയാണ് എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി.
അനില്‍ ആന്‍റണി ബിജെപിയില്‍ സജീവമാകുന്നു എന്ന് തന്നെ ഉറപ്പിക്കാവുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത് . ഇതിനോടനുബന്ധിച്ച് അനിൽ ആന്‍റണി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണുകയും ചെയ്തു . അനിൽ ആന്‍റണി പ്രധാനമന്ത്രിയെ കണ്ടത് പാർലമെന്‍റിലെത്തിയാണ് . കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ചർച്ച ചെയ്തുവെന്നാണ് കിട്ടുന്ന വിവരം. ബിജെപിയിൽ ചേർന്ന ശേഷം ഇതാദ്യമായാണ് അനിൽ ആന്‍റണി പ്രധാനമന്ത്രിയുമായി നേരില്‍ കൂടിക്കാഴ്ച്ച നടത്തുന്നത് .
പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ 'യുവം' സമ്മേളനത്തില്‍ അനില്‍ ആന്‍റണി പങ്കെടുത്തതും വളരെ ശ്രദ്ധേയമായിരുന്നു. . അനിൽ ആന്‍റണിയുടെ വരവിൽ വളരെ പ്രതീക്ഷ വച്ച് പുലർത്തിയിരുന്നു . എതിർചേരിയിലെ പ്രമുഖർ, മറ്റ് രംഗത്തെ വിഐപികൾ അങ്ങിനെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കുറേ കടന്നു വരവുകൾ ഇനിയുമുണ്ടാകുമെന്നാണ് ബിജെപിയുടെ വാദം.
https://www.facebook.com/Malayalivartha



























