രാജ്യത്തെ തകർത്ത് തരിപ്പണമാക്കാൻ പദ്ധതി... 5 ഭീകരരെ പൊക്കി CCB

ഇന്ത്യയിൽ നഗരത്തിലുടനീളം ആക്രമണ പരമ്പരകൾ നടത്താൻ പദ്ധതിയിട്ട് എത്തിയ ഭീകര പ്രവർത്തകരെന്ന് സംശയിക്കുന്ന അഞ്ച് പേർ ബംഗളൂരുവിൽ പിടിയിലായിരിക്കുകയാണ്. സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) ആണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളും നിരവധി മൊബൈൽ ഫോണുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.
ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേരും കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുളളവരാണ്. ഇവിടെ സ്‌ഫോടനം നടത്താന്‍ അവര്‍ കൃത്യമായ പദ്ധതി തയ്യാറാക്കിയതായി സംശയിക്കുന്നു. ജുനൈദ്, സൊഹൈൽ, ഉമർ, മുദാസിർ, ജാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ എല്ലാവരും 25-നും 35നും ഇടയിൽ പ്രായമുള്ളവരാണ്. സംഘത്തിൽ മറ്റ് അഞ്ച് പേർ കൂടി ഉൾപ്പെട്ടതായാണ് വിവരം.
നഗരത്തിൽ സ്‌ഫോടനം നടത്താൻ ചിലർ പദ്ധതിയിടുന്നതായി സിസിബിക്ക് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായ അഞ്ച് പേർക്കും 2017ലെ ഒരു കൊലപാതക കേസിലും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ജയിലിൽ കഴിയവെയാണ് ചില ഭീകരരുമായി പ്രതികൾക്ക് ബന്ധമുണ്ടാകുന്നത്. ഇതിന് പിന്നാലെ ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ട പരിശീലനങ്ങളും ഇവർക്ക് ലഭിച്ചു.
വിഷയം കൂടുതല്‍ പരിശോധിച്ച് വരികയാണെന്നും അവർ വ്യക്തമാക്കി. നാല് വാക്കി-ടോക്കികൾ, ഏഴ് പിസ്റ്റലുകൾ, 42 ബുള്ളറ്റുകൾ, രണ്ട് കത്തികൾ, രണ്ട് സാറ്റലൈറ്റ് ഫോണുകൾ, നാല് ഗ്രനേഡുകൾ തുടങ്ങിയവ അഞ്ച് പേരിൽ നിന്നായി അന്വേഷണ സംഘം കണ്ടെടുത്തു. ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ഭീകര പ്രവർത്തകരായ ചിലരുമായി പ്രതികൾ സമ്പർക്കം പുലർത്തുകയും അവരിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ ഉപയോഗിക്കാനുള്ള പരിശീലനം നേടിയതെന്നുമാണ് കരുതുന്നത്. പ്രതികൾക്ക് മറ്റു ചിലരുടെ സഹായം ലഭിച്ചെന്നും കരുതുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അറസ്റ്റിലായവരെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്നാണ് സിസിബി നൽകുന്ന വിവരം. നിലവിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. അനന്ത്നാഗ് പട്ടണത്തിൽ ഭീകരർ നടത്തിയ വെടിവെപ്പിലാണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റത്. ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഇന്ത്യൻ സൈന്യവും ബിഎസ്എഫും ജമ്മു കശ്മീർ പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ രണ്ട് ഭീകരരെ വധിച്ചു. തിരച്ചിലിൽ 4 എകെ റൈഫിളുകളും 6 ഹാൻഡ് ഗ്രനേഡുകളും കണ്ടെടുത്തു. ഓപ്പറേഷൻ ഇപ്പോഴും പുരോഗമിക്കുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിൽ രണ്ടാമത്തെ ഭീകരാക്രമണമാണിത്. മുമ്പ് തെക്കൻ കശ്മീരിലെ ഷോപ്പിയാനിലാണ് ഭീകരാക്രമണം നടന്നത്. അൻവൽ തോക്കർ, ഹീരാലാൽ, പന്തു എന്നിവർക്കാണ് പരിക്കേറ്റത്.
https://www.facebook.com/Malayalivartha



























