Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തെ കരുത്തുറ്റ പാസ്പോർട്ടുള്ള രാജ്യം! ജപ്പാനെ തൂത്തെറിഞ്ഞു... അമേരിക്കയും കൂപ്പുകുത്തി....

20 JULY 2023 09:02 PM IST
മലയാളി വാര്‍ത്ത

ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ഹെൻലി പാസ്പോർട്ട് സൂചിക. ഈ നേട്ടത്തിൽ ലോകത്തിലെ എറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന പദവി നേടിയിരിക്കുകയാണ് സിംഗപ്പൂര്‍. പുതിയ കണക്കനുസരിച്ച് 192 രാജ്യങ്ങളിലേക്ക് വിസ രഹിതമായി സിം​ഗപ്പൂർ പാസ്പോർട്ട് ഉപയോ​ഗിച്ച് സഞ്ചരിക്കാം.

കഴിഞ്ഞ അഞ്ച് വർഷമായി ഈ സ്ഥാനം കൈയടക്കി വെച്ചിരുന്ന ജപ്പാനെ പിന്തള്ളിയാണ് സിം​ഗപ്പൂർ ഒന്നാമതെത്തിയിരിക്കുന്നത്. ലണ്ടൻ ആസ്ഥാനമായുള്ള ഇമിഗ്രേഷൻ കൺസൾട്ടൻസി ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പ്രസിദ്ധീകരിച്ച റാങ്കിംഗ് പ്രകാരമാണ് സിംഗപ്പുർ ഒന്നാമതെത്തിയത്.

വിസയില്ലാതെ പാസ്പോർട്ട് ഉപയോ​ഗിച്ച് പ്രവേശിക്കാൻ കഴിയുന്ന ലക്ഷ്യ സ്ഥാനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 56 ലക്ഷം ജനസംഖ്യയുള്ള സിംഗപ്പുർ കഴിഞ്ഞ വർഷം ഏകദേശം 23,100 പേർക്ക് പൗരത്വം നൽകി. എന്നാൽ ഈ വർഷമാദ്യം വ്യക്തികളുടെ ആസ്തിയെ അടിസ്ഥാനമാക്കി കൂടുതൽ പേർക്ക് പൗരത്വമെന്ന അപേക്ഷ നിരസിച്ചു.

കഴിഞ്ഞ അഞ്ച് വർഷമായി ജപ്പാനായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാൽ, ഇത്തവണ ജപ്പാന് മൂന്നാം സ്ഥാനത്തേക്ക് പോകേണ്ടി വന്നു. ഓസ്ട്രിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ലക്സംബര്‍ഗ്, ദക്ഷിണ കൊറിയ, സ്വീഡന്‍ അടക്കമുള്ള രാജ്യങ്ങള്‍ക്കൊപ്പമാണ് ജപ്പാന്‍ മൂന്നാം സ്ഥാനം പങ്കിടുന്നത്. ജപ്പാന്‍ പാസ്‌പോര്‍ട്ടില്‍ വിസയില്ലാതെ പ്രവേശിക്കാന്‍ അനുമതിയുളള സ്ഥലങ്ങള്‍ കുറഞ്ഞതാണ് സ്ഥാനമിടിയാന്‍ കാരണം. യൂറോപ്യൻ രാജ്യങ്ങളായ ജർമനിയും ഇറ്റലിയും സ്പെയിനുമാണ് രണ്ടാം സ്ഥാനം പങ്കിടുന്നത്.

ഒരു പതിറ്റാണ്ട് മുമ്പ് റാങ്കിം​ഗിൽ ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്ക എട്ടാം സ്ഥാനത്താണിപ്പോൾ. യുകെ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാം സ്ഥാനത്താണ്. ചൈനയിൽ നിന്നുള്ള സ്വകാര്യ സംരഭകർക്കെതിരെ കടുത്ത നടപടികൾ എടുക്കാൻ തുടങ്ങിയതിന് ശേഷമാണ് സിംഗപ്പുർ പാസ്പോർട്ട് കൂടുതൽ കരുത്താർജിച്ചത്.

അതേസമയം, ഇന്ത്യ 80 സ്ഥാനത്താണുളളത്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 57 ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാം. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് നിലവില്‍ ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, റുവാണ്ട, ജമൈക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് വിസ-ഫ്രീ ആക്‌സസും വിസ-ഓണ്‍ അറൈവല്‍ ആക്‌സസും ഉണ്ടെങ്കിലും 177 ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാന്‍ ഇപ്പോഴും വിസ ആവശ്യമാണ്.

ഈ രാജ്യങ്ങളില്‍ ചിലത് ചൈന, ജപ്പാന്‍, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയാണ്. പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുളളത് അഫ്ഗാനിസ്ഥാനാണ്. വെറും 27 സ്ഥലങ്ങളിലേക്കാണ് അഫ്ഗാന്‍ പാസ്‌പോര്‍ട്ടുമായി വിസ രഹിത പ്രവേശനമുളളത്. ഹെൻലിയുടെ റാങ്കിംഗ് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽ നിന്നുള്ള ഡാറ്റ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends