Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാരിന് കൈ പൊള്ളുന്നു;യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം രാജ്യവ്യാപക പ്രതിഷേധം,സിനിമ-രാഷ്ട്രീയ- സാംസ്‌കാരിക മേഖലയിലുള്ളവരെല്ലാം രംഗത്ത്,മണിപ്പൂരിനെ രക്ഷിയ്ക്കൂ ജനം തെരുവില്‍

20 JULY 2023 09:11 PM IST
മലയാളി വാര്‍ത്ത

മണിപ്പൂര്‍ കലാപത്തില്‍ ഉത്തരംമുട്ടി കേന്ദ്ര സര്‍ക്കാര്‍. രണ്ട് സ്ത്രീകളെ നഗ്‌നരാക്കി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം. വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചതോടെ നാണംകെട്ട് രാജ്യം. ഇതോടെ മൗനംവെടിഞ്ഞ് വാ തുറന്ന് പ്രധാനമന്ത്രി. മണിപ്പൂരില്‍ നടക്കുന്നത് കാട്ടാളത്തം. സംഭവത്തില്‍ രാഷ്ട്രീയ-സിനിമാ-സാംസ്‌കാരിക രംഗത്ത് നിന്നടക്കം വലിയ തരത്തിലുള്ള പ്രതിഷേധങ്ങളും അമര്‍ഷങ്ങളും ഉയരുകയാണ്.

 

സ്മൃതി ഇറാനി

മനുഷ്യത്വരഹിതവും അപലപനീയവുമായ പ്രവൃത്തിയെന്നാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗുമായി സംസാരിച്ചു. അന്വേഷണം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും മന്ത്രി അറിയിച്ചു.

രാഹുല്‍ ഗാന്ധി

മണിപ്പുരിലെ ഇപ്പോഴത്തെ അവസ്ഥയില്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. മോദിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പുരിനെ അരാജകത്വത്തിലേയ്ക്ക് നയിച്ചു. മണിപ്പുരില്‍ ഇന്ത്യ ആക്രമിക്കപ്പെടുമ്പോള്‍ പുതിയ പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' മിണ്ടാതിരിക്കില്ല. മണിപ്പുരിലെ ജനങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്നും സമാധാനമാണ് മുന്നോട്ടുള്ള ഏക മാര്‍ഗമെന്നും രാഹുല്‍ പ്രതികരിച്ചു.

ജയ്‌റാം രമേശ്

മണിപ്പുരില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് 78 ദിവസം കഴിഞ്ഞു. രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിട്ട് 77 ദിവസവും കഴിഞ്ഞെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. അജ്ഞാതര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ട് 63 ദിവസമായെന്നും കുറ്റവാളികള്‍ ഇപ്പോഴും ഒളിവിലാണെന്നും അദ്ദേഹം പ്രതികരിച്ചു.

മണിപ്പുരില്‍ ഇന്റര്‍നെറ്റ് നിരോധിച്ചതാണ് ഇത്തരമൊരു ഭയാനകമായ സംഭവം പുറത്തറിയാതിരിക്കാന്‍ കാരണമായത്. ഇക്കാര്യത്തില്‍ മണിപ്പുര്‍ മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ വനിതാ ശിശു വികസന മന്ത്രി 76 ദിവസം കാത്തിരുന്നത് തികച്ചും മാപ്പര്‍ഹിക്കാത്തതാണ്. കേന്ദ്ര സര്‍ക്കാരോ ആഭ്യന്തര മന്ത്രിയോ പ്രധാനമന്ത്രിയോ ഇതൊന്നുമറിഞ്ഞില്ലേ? എല്ലാം ശരിയാണെന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്ന പരിപാടി എന്നാണ് മോദി സര്‍ക്കാര്‍ അവസാനിപ്പിക്കുക? മണിപ്പുര്‍ മുഖ്യമന്ത്രിയെ എപ്പോള്‍ മാറ്റും? ഇത്തരത്തിലുള്ള ഇനിയുമെത്ര സംഭവങ്ങളാണ് അടിച്ചമര്‍ത്തപ്പെട്ടത്? മണ്‍സൂണ്‍ സെഷന്‍ ഇന്ന് ആരംഭിക്കുമ്പോള്‍ പുതിയ കൂട്ടായ്മയായ 'ഇന്ത്യ' ഉത്തരം ആവശ്യപ്പെടുമെന്നും ജയ്‌റാം രമേശ് പ്രതികരിച്ചു.

മഹുവ മൊയ്ത്ര

താങ്കള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. മണിപ്പുര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കുക്കി സ്ത്രീകള്‍ ഇന്ത്യയുടെ മക്കളും അമ്മമാരും സഹോദരിമാരുമാണ്. ഭാരതത്തിനായി താങ്കള്‍ നിശബ്ദ്ധത അവസാനിപ്പിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

അക്ഷയ്കുമാര്‍

മണിപ്പുരിലെ വനിതകള്‍ക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ കണ്ട് ഞെട്ടി. കുറ്റവാളികള്‍ക്ക് ഇനിയൊരിക്കലും ഇതുപോലൊരു ഭയാനകമായ കാര്യം ചെയ്യാന്‍ ആരും ചിന്തിക്കാത്ത വിധത്തിലുള്ള കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും സംഭവത്തെ അപലപിച്ചു. അതിനിടെ സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. മണിപ്പുര്‍ സംഭവം രാജ്യത്തിന് നാണക്കേടാണെന്നും കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (6 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends