Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വന്ദേഭാരതിലെ ശുചിമുറി ഉപയോഗിച്ചു... യുവാവിന് ആകെ നഷ്ടം 6000 രൂപ

21 JULY 2023 12:36 AM IST
മലയാളി വാര്‍ത്ത

നിര്‍ത്തിയിട്ട വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയില്‍ കയറി മൂത്രമൊഴിച്ച യുവാവിന് നഷ്ടമായത് 6000 രൂപ. ജൂലൈ 15ന് ഭോപ്പാല്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ അബ്ദുള്‍ ഖാദറിനാണ് 6000 രൂപ നഷ്ടമായത്. ഹൈദരാബാദിലും സിങ്ഗ്രൗളിയിലും ഡ്രൈ ഫ്രൂട്ട് ഷോപ്പ് ബിസിനസുകാരനാണ് അബ്ദുള്‍ ഖാദര്‍. കുടുംബത്തോടൊപ്പം യാത്ര ചെയ്യവെയാണ് ഭോപ്പാല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട വന്ദേഭാരത് ട്രെയിനിലെ ശുചിമുറി ഇയാള്‍ ഉപയോഗിച്ചത്. വാതില്‍ അടഞ്ഞുപോയതിനെ തുടര്‍ന്ന് ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ കഴിയാത്തതിനാല്‍ 220 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്‌റ്റേഷനിലാണ് ഇറങ്ങിയത്.

ഭാര്യയ്ക്കും എട്ട് വയസുള്ള മകനുമൊപ്പം ഹൈദരാബാദില്‍ നിന്ന് മധ്യപ്രദേശിലെ സ്വന്തം നാടായ സിങ്ഗ്രൗലിയിലേക്ക് പോവുകയായിരുന്നു ഇയാള്‍. ഹൈദരാബാദില്‍ നിന്ന് ഭോപ്പാലിലെത്തിയ ഇവര്‍ സിങ്ഗ്രൗളിയിലേക്ക് ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്നു. വൈകുന്നേരം 5.20 ന് ഭോപ്പാല്‍ സ്‌റ്റേഷനില്‍ എത്തിയ ഇവര്‍ക്ക് സിങ്ഗ്രൗളിയിലേക്ക് രാത്രി 8.55നായിരുന്നു ട്രെയിന്‍. ഇതിനിടെ മൂത്രമൊഴിയ്ക്കാന്‍ അബ്ദുള്‍ ഖാദര്‍ ഇന്‍ഡോറിലേക്കുള്ള വന്ദേ ഭാരത് ട്രെയിനില്‍ കയറി. എന്നാല്‍, ബാത്ത്‌റൂമില്‍ നിന്ന് പുറത്തിറങ്ങിയെങ്കിലും ട്രെയിനിന്റെ വാതില്‍ പൂട്ടിയതിനാല്‍ പുറത്തിറങ്ങാനായില്ല.

മൂന്ന് ടിക്കറ്റ് കളക്ടര്‍മാരോടും നാല് പൊലീസ് ഉദ്യോഗസ്ഥരോടും അബ്ദുള്‍ ഖാദര്‍ സഹായം തേടിയെങ്കിലും ലോക്കോ പൈലറ്റിന് മാത്രമേ വാതില്‍ തുറക്കാന്‍ കഴിയൂവെന്ന് അവര്‍ അറിയിച്ചു. അതേസമയം, സുരക്ഷാ കാരണങ്ങളാല്‍ ഡ്രൈവറെ അടുത്തേക്ക് പോകാനും സമ്മതിച്ചില്ല. ഒടുവില്‍ ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറിയതിന് അബ്ദുള്‍ 1020 രൂപ പിഴ അടയ്‌ക്കേണ്ടി വന്നു. ഉജ്ജയിനില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷമാണ് ഇറങ്ങാന്‍ സാധിച്ചത്. പിന്നീട് 750 രൂപ മുടക്കി ഭോപ്പാലിലേക്ക് ബസ് ടിക്കറ്റെടുത്തു.

ഈ സമയമെല്ലാം ഭാര്യയും മകനും കാത്തിരിക്കുകയായിരുന്നു. സിങ്ഗ്രൗലിയിലേക്ക് ബുക്ക് ചെയ്ത ടിക്കറ്റിനത്തില്‍ 4000 രൂപയും നഷ്ടമായി. വന്ദേഭാരത് ട്രെയിനുകളില്‍ അടിയന്തര സംവിധാനമില്ലാത്തതിനാല്‍ കുടുംബവും താനും കടുത്ത മാനസിക പീഡനമാണ് അനുഭവിച്ചതെന്ന് അബ്ദുള്‍ ഖാദര്‍ ആരോപിച്ചു. അപകടങ്ങള്‍ തടയുന്നതിനും യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് വാതിലുകള്‍ ഇത്തരത്തില്‍ സജ്ജീകരിച്ചതെന്നും ഉന്നത അധികാരികളില്‍ നിന്ന് ഉത്തരവുകള്‍ ലഭിച്ചതിന് ശേഷം മാത്രമേ ട്രെയിന്‍ നിര്‍ത്താന്‍ കഴിയൂവെന്നും റെയില്‍വേ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (6 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends