ട്രെഡ്മില്ലില്‍ ഓടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 24കാരന് ദാരുണാന്ത്യം

ജിമ്മില്‍ ട്രെഡ്മില്ലില്‍ ഓടുന്നതിനിനിടെ വൈദ്യുതാഘാതമേറ്റ് 24കാരന് ദാരുണാന്ത്യം. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ബിടെക്ക് ബിരുദധാരിയായ സാക്ഷം പ്രുതി എന്ന യുവാവിനാണ് ദാരുണ മരണം സംഭവിച്ചത്.
രോഹിണിയിലെ സെക്ടര്‍15ല്‍ ജിംപ്ലെക്‌സ് ഫിറ്റ്‌നസ് സെന്ററിലായിരുന്നു യുവാവ് വ്യായാമം ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വൈദ്യുതാഘാതം ഏറ്റതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ജിമ്മില്‍ പൊലീസ് പരിശോധന നടത്തി. ട്രെഡ്മില്ലില്‍ നിന്ന് യുവാവിന് എങ്ങനെയാണ് വൈദ്യുതാഘാതമേറ്റതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
https://www.facebook.com/Malayalivartha



























