ആ ഇന്ത്യന്‍ പ്രണയകഥയ്ക്ക് പിന്നില്‍ പകിസ്ഥാന്റെ ചാര പ്രവര്‍ത്തനം ?? മുംബൈ മോഡല്‍ ആക്രമണം മിന്നല്‍പിണരായി കേന്ദ്രം.

പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് പ്രണയമെന്ന വികാരത്തില്‍ എത്തിയ യുവതി ആര് , എന്ന ചോദ്യത്തിന് ഇന്നുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിര്‍ത്തി സുരക്ഷകളൊക്കെ കാറ്റില്‍ പറത്തിക്കൊണ്ട് നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയെന്ന അവകാശപ്പെടുന്ന സീമ ഹൈദര്‍ എന്ന യുവതിയെ ചോദ്യം ചെയ്യുമ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. സോഷ്യല്‍ മീഡിയ പ്രണയത്തിനായി വാദിക്കുകയും സീമ ഹൈദറിന് ഇന്ത്യന്‍ പൗരത്വം നല്കണമെന്നും ആവശ്യപ്പെട്ട് വാദമുയര്‍ത്തിയവരൊക്കെ ഇപ്പോള്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ നോയിഡയിലെത്തിയ യുവതിയേയും മക്കളേയും കുറിച്ചുള്ള വിവരങ്ങള്‍ പാകിസ്ഥാനിലെ ഏത് കേന്ദ്രത്തില്‍ നിന്നാണ് പുറത്തുവരുന്നതെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. നിരവധി പാസ്‌പോര്‍ട്ടുകളും നിരവധി ഫോണുകളും ഉപയോഗിക്കുന്ന സീമ ഹൈദര്‍ ശരിക്കും ചാരവനിതയാണോയെന്ന കാര്യത്തിലെ സംശയം യുപി പോലീസും ഉയര്‍ത്തിയിരിക്കുകയാണ്.
കാമുകനൊപ്പം കഴിയാന്‍ നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ സ്വദേശി സീമ ഹൈദറിന്റെ ഉദ്ദേശ്യം ഉത്തര്‍പ്രദേശ് പൊലീസും എടിഎസും അന്വേഷിക്കുകയാണ്. അവരെ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണ്. ഇവരില്‍ നിന്ന് 6 പാക്കിസ്ഥാന്‍ പാസ്പോര്‍ട്ടുകളും കണ്ടെടുത്തു. ഇതില്‍ ഒരെണ്ണത്തില്‍ പേരും വിലാസവും പൂര്‍ണമല്ല. ഇതാണു കൂടുതല്‍ സംശയത്തിനിടയാക്കുന്നതെന്നു പൊലീസ് പറയുന്നു. ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പാസ്പോര്‍ട്ടുകള്‍ക്കു പുറമേ 2 വിഡിയോ കസെറ്റുകളും 4 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. നാല് പാസ്‌പോര്‍ട്ടുകള്‍ എങ്ങനെ ,എന്തിനു വേണ്ടി സമ്പാദിച്ചു എന്നതിന് വ്യക്തമാക്കാന്‍ സീമ ഹൈദറിന് ആയിട്ടില്ല.
മുപ്പത് വയസുള്ള പാക്കിസ്ഥാന്‍ സ്വദേശിയായ സീമ ഗുലാം ഹൈദര്‍ ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട നോയിഡ സ്വദേശിയായ സച്ചിന്‍ മീണയെ വിവാഹം കഴിച്ച് ഒരുമിച്ചു ജീവിക്കാനാണ് ഇന്ത്യയിലേക്കു കടന്നത്. അനധികൃതമായി ഇന്ത്യയില്‍ കടന്നതിനു കഴിഞ്ഞ 4നു സീമയെയും ഒത്താശ ചെയ്തതിനും സച്ചിനെയും പിതാവിനെയും യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് 7നു ജാമ്യം ലഭിച്ചു. തുടര്‍ന്നു സീമയും 4 മക്കളും സച്ചിനൊപ്പം രബുപുരയിലെ വാടക മുറിയില്‍ താമസിച്ചു വരികയായിരുന്നു.
ഇന്ത്യയിലേക്കു കടക്കുന്നതിനു മുന്‍പു നേപ്പാളില്‍ വച്ചു സച്ചിനും സീമയും കൂടിക്കണ്ടിരുന്നുവെന്നും ഒരുമിച്ചു താമസിച്ചിരുന്നുവെന്നും യുപി പൊലീസ് പറഞ്ഞു. നേപ്പാളില്‍ ഇവര്‍ മുറിയെടുത്തു താമസിച്ചിരുന്ന ന്യൂ വിനായക് ഹോട്ടലിലെ ജീവനക്കാരും ഇക്കാര്യം സ്ഥിരീകരിച്ചു. സച്ചിന്‍ ആദ്യം ചെന്നു മുറിയെടുത്ത ശേഷം ഭാര്യ അടുത്ത ദിവസം എത്തുമെന്നാണ് പറഞ്ഞിരുന്നത്. പിറ്റേന്നു സീമ എത്തി. പക്ഷേ, മക്കള്‍ ഇവര്‍ക്കൊപ്പം ഇല്ലായിരുന്നെന്നു ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 10നു നേപ്പാളിലെത്തിയ സീമ 17നു തിരിച്ചു പാക്കിസ്ഥാനിലേക്കു മടങ്ങി. 15 ദിവസത്തെ ടൂറിസ്റ്റ് വീസയിലാണ് ഷാര്‍ജ വഴി ഇവര്‍ കഠ്മണ്ഡുവില്‍ എത്തിയത്. മാര്‍ച്ച് 18നു കറാച്ചി വിമാനത്താവളത്തില്‍ തിരിച്ചെത്തിയെന്നും യുപി പൊലീസ് പറഞ്ഞു.
മേയ് 15നു 4 മക്കളുമായി ടൂറിസ്റ്റ് വീസയില്‍ സീമ വീണ്ടും ദുബായ് വഴി കഠ്മണ്ഡുവിലെത്തി. അവിടെ നിന്നു ബസില്‍ പോഖ്രയിലെത്തി ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു. തുടര്‍ന്ന് ബസിലാണു ഗൗതംബുദ്ധ നഗറിലെ രുബുപുരയിലെത്തിയത്. എന്നാല്‍ പ്രണയ നായിക സീമ ഹൈദറും ഇന്ത്യന്‍ പങ്കാളി സച്ചിന്‍ മീണയും നേപ്പാളില്‍ താമസിച്ചത് വ്യാജ പേരിലെന്ന് കഠ്മണ്ഡുവിലെ ഹോട്ടലിന്റെ ഉടമ വെളിപ്പെടുത്തിയതാണ് വിഴിത്തിരിവായിരിക്കുന്നത്.'ശിവന്‍ഷ്' എന്ന പേരിലാണ് ഹോട്ടലില്‍ മുറിയെടുത്തതെന്ന് ഉടമ ഗണേശ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ കറന്‍സിയായ രൂപ ഉപയോഗിച്ചാണ് സച്ചിന്‍ മുറിയെടുത്തതെന്നും ഗണേശ് കൂട്ടിച്ചേര്‍ത്തു.
അതേസമയം സീമ ഹൈദര്‍ പാക്കിസ്ഥാന്റെ ചാരവനിതയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. ഇതിനു പിന്നാലെ ചൊവ്വാഴ്ച യുപി പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) 12 മണിക്കൂര്‍ നേരം സീമയെ ചോദ്യം ചെയ്തിരുന്നു. നേപ്പാളിലൂടെ ഇന്ത്യയിലെത്തിയത് എങ്ങനെയെന്നും മറ്റുമുള്ള കാര്യങ്ങളാണ് ചോദിച്ചതെന്നാണ് വിവരം. കാമുകനെ കാണാനാണ് ഇന്ത്യയില്‍ എത്തിയതെന്ന നിലപാടാണ് സീമ ചോദ്യംചെയ്യലില്‍ സ്വീകരിച്ചിരിക്കുന്നത്. യുട്യൂബ് നോക്കിയാണ് നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയെന്നാണ് അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍നിന്നുള്ള വിവരങ്ങള്‍വച്ച് സീമയുടെ മൊഴി എടിഎസ് പരിശോധിക്കുകയാണ്. മൊബൈല്‍ ഫോണും മറ്റും എടിഎസിന്റെ കൈവശമാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പബ്ജി ഗെയിം കളിക്കുന്നതിനിടെയാണ് പാക്കിസ്ഥാന്‍ സ്വദേശി സീമ ഹൈദറും ഗ്രേറ്റര്‍ നോയിഡ സ്വദേശി സച്ചിന്‍ മീണയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. സീമ ഹൈദര്‍ അനധികൃതമായാണ് ഇന്ത്യയിലെത്തിയത്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍നിന്നുള്ള സീമ 2014ല്‍ വിവാഹശേഷം കറാച്ചിയില്‍ താമസിക്കുകയായിരുന്നു.സീമയുടെ ഭര്‍ത്താവ് ഗുലാം സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്നു. വീട്ടു ചെലവുകള്‍ക്കായി പ്രതിമാസം ഇവര്‍ക്ക് 80,000 രൂപ വരെ ഗുലാം അയച്ചു കൊടുത്തിരുന്നു. ഇതില്‍നിന്നു മിച്ചം പിടിച്ച പണം കൊണ്ടു സീമ 2022 ല്‍ 12 ലക്ഷം രൂപ മുടക്കി വീടു വച്ചു. ഈ വീടു വിറ്റു കിട്ടിയ പണവുമായാണ് സച്ചിനെ കാണാന്‍ മക്കളെയും കൂട്ടി ഇന്ത്യയിലേക്കു തിരിച്ചതെന്നാണ് പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം,രാജ്യത്തെ പ്രതിരോധ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് കൈമാറിയതിനു ലക്‌നൗവില്‍ ഒരാള്‍ പിടിയിലായിരുന്നു. ഈ പശ്ചാത്തലത്തില്‍ സീമ ഹൈദറിനെ ചോദ്യം ചെയ്തപ്പോഴാണ് ആറ് പാസ്‌പോര്‍ട്ടുകളുടെ വിവരം പുറത്തു വന്നത്.. ഇതിനിടെ സീമയെ രാജ്യത്തനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാന്‍ ചാരവനിതയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം.അതേസമയം, 'പ്രണയം മാത്രമാണ്' സീമ കുട്ടികളുമായി ഇന്ത്യയിലേക്കു പോകാന്‍ കാരണമെന്ന് പാക്കിസ്ഥാനിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ അവിടുത്തെ സര്‍ക്കാരിനെ അറിയിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സീമ ഹൈദര്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ 2008ലെ മുംബൈ മോഡല്‍ ആക്രമണമുണ്ടാകുമെന്ന് ഭീഷണി ഉയര്‍ന്നതാണ് കേന്ദ്രസര്‍ക്കാരിനെ ആശങ്കയിലാക്കിയിരിക്കുന്നത്. മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് ഉറുദു സംസാരിക്കുന്ന അജ്ഞാതന്റെ ഫോണ്‍കോള്‍ വന്നത്. സീമ ഹൈദര്‍ തിരികെയെത്തിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് വലിയ നാശമുണ്ടാകുമെന്നും 26/11ലെ മുംബൈ ഭീകരാക്രമണത്തിനു സമാനമായ മറ്റൊരാക്രമണത്തിന് തയ്യാറായിക്കൊള്ളാനും അജ്ഞാതന്‍ ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞു. ആക്രമണമുണ്ടായാല്‍ അതിനു കാരണക്കാര്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആയിരിക്കുമെന്നും ഇയാള്‍ പറഞ്ഞതായി മുംബൈ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അജ്ഞാതന്റൈ ഫോണ്‍ കോള്‍ വന്നതിനു പിന്നാലെ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നാണ് കോള്‍ വന്നത്. ഐപി അഡ്രസ്സ് ട്രാക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. തങ്ങളുടെ പ്രണയം തുറന്നുപറയുകയും വിവാഹിതരായി ഇന്ത്യയില്‍ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന് സീമയും, സജിനും സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ജോലിയുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍ കഴിയുന്ന സീമയുടെ ഭര്‍ത്താവ് ഗുലാം ഹൈദര്‍ കാര്യങ്ങള്‍ പിന്നീടാണറിഞ്ഞതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. തന്റെ കുടുംബത്തെ തിരികെയെത്തിക്കാന്‍ സഹായിക്കണമെന്ന് ഹൈദര്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രണയത്തിന്റെ പേരില്‍ നാലു കുട്ടുകളുമായി ഷാര്‍ജ വഴി നേപ്പാളിലെത്തി അവിടെ നിന്ന് വലിയ ത്യാഗം സഹിച്ച് ഇന്ത്യയിലെത്തി കാമുകനൊപ്പം താമസിക്കാന്‍ ആഗ്രഹിക്കുന്ന ആ വീട്ടമ്മയുടെ പിന്നിലാരെന്ന ചോദ്യം എല്ലാ കോണുകളില്‍ നിന്നും ഉയരുകയാണ്. സീമ ഹൈദറിന്റെ ശരീരവും ആന്തരികാവയവങ്ങളും ശാസത്രീയ പരീക്ഷണത്തിന് വിധേയമാക്കാനാണ് എടിഎസ് തീരുമാനം .
സീമ ഹൈദറിന്‍െര ഉദ്ദേശ്യവും ലക്ഷ്യങ്ങളും വ്യക്തമല്ല. അതിര്‍ത്തികളില്‍ അക്രമം നടത്തി സമയം പാഴാക്കുന്നതിനേക്കള്‍ നല്ലത് ഇന്ത്യയ്ക്കുള്ളില്‍ കടന്ന അക്രമത്തിനുള്ള സംഘങ്ങളുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തില്‍ ചില തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരുന്നു. അവര്‍ സ്ത്രീകളെയാണ് ഇത്തരം കാര്യങ്ങള്‍ക്കായി നിയമിക്കുന്നത്. ഇത്തരത്തില്‍ പ്രണയത്തിന്റെ പേരില്‍ ഇന്ത്യയിലേക്ക് കടന്നവര്‍ ിനിയുമുണ്ടോയെന്ന കാര്യവും തര്‍ക്കത്തിലായിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളുടെ ഹിറ്റ്‌ലിസ്റ്റില്‍പ്പെട്ട സ്ഥലങ്ങളായ നോയിഡ, ഷെഹീന്‍ബാഗ് എന്നിവിടങ്ങളിലാണ് ഇത്തരക്കാര്‍ എത്തുന്നതെന്നതും ശ്രദ്ധേയമാണ്.
എന്തായാലും നാല് പാസ്‌പോര്‍ട്ടുകളും നിരവധി ഫോണുകളും ഉപയോഗിക്കുന്ന സീമ ഹൈദര്‍ ചാരവനിതയാണെന്ന തരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. രഹസ്യങ്ങള്‍ ചോര്‍ത്താനും തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും പകര്‍ത്താനുമായി എത്തിയതാണോയെന്ന ആശങ്കയേറുകയാണ്. ഇവരുടെ ഭര്‍ത്താവായിരുന്ന ഹൈദറിനെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മെയ് മാസം മുതല്‍ വിവാദമായ വിഷയത്തില്‍ ഉത്തര്‍പ്രദേശ് പോലീസ് വേണ്ടത്ര ശ്രദ്ധചെലുത്തിയില്ലെന്ന ആരോപണവുമുയരുന്നുണ്ട്. എന്നാല്‍ പാകിസ്ഥാന്‍ വനിത പരസ്യമായി നുഴഞ്ഞു കയറിയെത്തിയിട്ടും അവരുടെ ഉദ്ദേശ്യം മനസിലാക്കാന്‍ കഴിയാത്ത പോലീസ് സംവിധാനത്തെ പഴിക്കുകയാണ് കേന്ദ്ര ഏജന്‍സികളും. എന്‍.ഐ എ യുടെ വിദഗ്ദ്ധസംഘം സീമഹൈദറെ ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
https://www.facebook.com/Malayalivartha



























