പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഛത്തീസ്ഗഡില്‍... പൊതുയോഗത്തെ അഭിസംബോധന ചെയ്യും,എന്‍എംഡിസി സ്റ്റീല്‍ പ്ലാന്റ് ഉള്‍പ്പെടെ 26,000 കോടി രൂപയുടെ വിവധ പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഛത്തീസ്ഗഡില്‍... പൊതുയോഗത്തെ അഭിസംബോധന ചെയ്യും,എന്‍എംഡിസി സ്റ്റീല്‍ പ്ലാന്റ് ഉള്‍പ്പെടെ 26,000 കോടി രൂപയുടെ വിവധ പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
ബസ്തര്‍ ജില്ലാ ആസ്ഥാനത്തെ ലാല്‍ബാഗ് മൈതാനിയില്‍ രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുയോഗം. ഇതിന് പിന്നാലെ നഗര്‍നാറില്‍ 23,800 കോടിയിലധികം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഗ്രീന്‍ഫീല്‍ഡ് എന്‍എംഡിസി സ്റ്റീല്‍ പ്ലാന്റ് രാജ്യത്തിന് സമര്‍പ്പിക്കും.
അന്തഗഢിനും തഡോക്കിക്കുമിടയില്‍ പുതിയ റെയില്‍ പാതയും ജഗദല്‍പൂരിനും ദന്തേവാഡയ്ക്കും ഇടയില്‍ റെയില്‍ പാത ഇരട്ടിപ്പിക്കല്‍ പദ്ധതിയും ഉദ്ഘാടനം ചെയ്യും. അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമിന് കീഴില്‍ ബോറിഡണ്ട്-സൂരജ്പൂര്‍ റെയില്‍ പാത ഇരട്ടിപ്പിക്കല്‍ പദ്ധതിയുടെ തറക്കല്ലിടലും ജഗദല്‍പൂര്‍ സ്റ്റേഷന്റെ പുനര്‍വികസനവും തഡോക്കി-റായ്പൂര്‍ ഡെമു ട്രെയിന്‍ സര്‍വീസും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും.
ദേശീയ പാത-43 ന്റെ ജഷ്പൂര്‍ മുതല്‍ ഛത്തീസ്ഗഡ്-ജാര്‍ഖണ്ഡ് അതിര്‍ത്തി വരെയുള്ള റോഡ് നവീകരണ പദ്ധതിയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും. തുടര്‍ന്ന് ബിജെപിയുടെ പരിവര്‍ത്തന്‍ മഹാസങ്കല്‍പ് റാലിയെ അഭിസംബോധന ചെയ്യും.
"
https://www.facebook.com/Malayalivartha