Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

11 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവകാശികളെയൊന്നും കണ്ടെത്തിയില്ല... 25163 കോടി രൂപ എന്തു ചെയ്യണമെന്നറിയാതെ കേന്ദ്രം

20 NOVEMBER 2023 10:17 PM IST
മലയാളി വാര്‍ത്ത

ആരും അവകാശപ്പെടാനില്ലാതെ അക്കൗണ്ടില്‍ കിടക്കുന്ന സഹാറ ഉടമ സുബ്രത റോയിയുടെ 25163 കോടി രൂപ എന്തു ചെയ്യണമെന്നറിയാതെ ആശങ്ക. ഇപ്പോള്‍ സെബിയുടെയും സഹാറയുടെയും നിയന്ത്രണത്തിലാണ് റീഫണ്ടിന് വേണ്ടിയുണ്ടാക്കിയ ഈ സംയുക്ത അക്കൗണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് പൂര്‍ണ്ണമായും മാറ്റിയെടുക്കാവുന്ന കടപ്പത്രങ്ങള്‍ വിറ്റ് സഹാറ ഗ്രൂപ്പ് ഉടമ സുബ്രതോ റോയ് നിക്ഷേപകരില്‍ നിന്നും പണം സമാഹരിച്ചിരുന്നു. എന്നാല്‍ ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെബിയുടെ അനുവാദമില്ലാതെയായിരുന്നു സഹാറ ഗ്രൂപ്പ് ഈ തുക പിരിച്ചെടുത്തത്. ഇക്കാര്യം പിന്നീട് അറിഞ്ഞ സെബി, നിക്ഷേപകര്‍ക്ക് പണം മടക്കിക്കൊടുക്കാന്‍ സഹാറ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

പരാതിക്കാരായ അര്‍ഹതയുള്ള ഉപഭോക്താക്കള്‍ക്ക് പണം തിരിച്ചുകൊടുക്കാനായി 2012ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കാനായി സഹാറ ഹൗസിംഗ് ഇന്‍വെസ്റ്റ് മെന്റ് കോര്‍പും സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പും തുക സെബിയില്‍ (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിക്ഷേപിക്കണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. ഈ ഫണ്ടാണ് ഇപ്പോള്‍ 25163 കോടി രൂപ ആയി വളര്‍ന്നിരിക്കുന്നത്.

25,163 കോടി രൂപയോളം വരുന്ന ഈ തുകയില്‍ 138 കോടി രൂപ മാത്രമാണ് ഏകദേശം 17,526 നിക്ഷേപകര്‍ക്ക് റീഫണ്ടായി ഇതുവരെ സെബി തിരിച്ചുകൊടുത്തത്. ഇതില്‍ ഒരു 5000 കോടി രൂപ സഹാറ ഗ്രൂപ്പിന്റെ സഹകരണ സൊസൈറ്റികളിലെ നിക്ഷേപത്തുക തിരിച്ചുകിട്ടേണ്ട അര്‍ഹരായ നിക്ഷേപകര്‍ക്ക് മടക്കിക്കൊടുക്കുന്നതിന് സഹകരണ സൊസൈറ്റികളുടെ കേന്ദ്ര രജിസ്ട്രാര്‍ക്ക് സെബി നല്‍കിയിരുന്നു. സഹാറ സഹകരണ സൊസൈറ്റികളിലെ അര്‍ഹരായ നിക്ഷേപകര്‍ക്ക് മടക്കികിട്ടേണ്ട തുക കൊടുത്തുതീര്‍ക്കാന്‍ ഒരു പ്രത്യകേ പോര്‍ട്ടല്‍ കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ മുന്‍കയ്യെടുത്ത് തുറന്നിരുന്നു.

സെബിയ്ക്ക് പണം തിരിച്ചുകൊടുക്കേണ്ടതായ ഉപഭോക്താക്കളുടെ വിലാസം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് കേന്ദ്രസര്‍ക്കാരിനെ ഏല്‍പിക്കണമെന്നും സുപ്രീംകോടതി അന്ന് വിധിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധി പുറത്തുവന്ന് ഇപ്പോള്‍ 11 വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിട്ടും അര്‍ഹരായ അവകാശികളെയൊന്നും കാര്യമായി കണ്ടെത്താന്‍ സെബിക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ ഈ തുക കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള ആലോചനയിലാണ് സെബി. ദരിദ്രര്‍ക്ക് ഉതകുന്ന എന്തെങ്കിലും ക്ഷേമപദ്ധതികള്‍ നടപ്പാക്കാനോ, പൊതുജനക്ഷേമ പരിപാടികള്‍ക്കോ ഈ തുക കേന്ദ്രസര്‍ക്കാരിന് ഉപയോഗപ്പെടുത്താവുന്നതാണെന്നും ഒരു സെബി ഉദ്യോഗസ്ഥന്‍ നിര്‍ദേശിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (2 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (2 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (2 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (3 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (3 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (3 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (4 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (4 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (5 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (5 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (5 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (5 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (7 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (7 hours ago)

Malayali Vartha Recommends