Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

അമ്പരന്ന് രാഹുല്‍ ഗാന്ധി... മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎയിലേക്ക് ചേക്കേറുമെന്ന സൂചനകള്‍ക്കു പിന്നാലെ ബിഹാറില്‍ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍; ബിഹാറില്‍ കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയും തമ്മില്‍ ചര്‍ച്ച

27 JANUARY 2024 08:14 AM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാര്‍ കൂടി ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. ഇന്ത്യാ മുന്നണിക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ച് നിതീഷ് കുമാര്‍. അതിനിടെ കളിച്ച് ബിജെപി. നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎയിലേക്ക് ചേക്കേറുമെന്ന സൂചനകള്‍ക്കു പിന്നാലെ ബിഹാറില്‍ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍.

ബിഹാറിലെ പത്തിലധികം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി ചര്‍ച്ച നടത്തുന്നതായി ബിജെപിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ബിഹാറില്‍ 19 എംഎല്‍എമാര്‍ കോണ്‍ഗ്രസിനുണ്ട്. ഞായറാഴ്ച ജെഡിയു എംഎല്‍എമാരുടെ യോഗം നിതീഷ് കുമാര്‍ വിളിച്ചു. രാവിലെ 10 മണിക്കാണ് എംഎല്‍എമാരുടെ യോഗം.

ബിഹാറിലെ സാഹചര്യം വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ് എന്നിവരുമായി ചര്‍ച്ച നടത്തിയതായും വിവരമുണ്ട്.

ആരുടെ മുന്നിലും വാതിലുകള്‍ അടച്ചിട്ടില്ലെന്നും കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. വാതിലുകള്‍ അടച്ചിട്ടില്ലെന്ന സുശീല്‍ മോദിയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു ബിജെപി ബിഹാര്‍ പ്രസിഡന്റ് സാമ്രാട്ട് ചൗധരിയുടെ മറുപടി.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്കെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ ബിഹാറില്‍ ബിജെപി സംസ്ഥാന നിര്‍വാഹക സമിതി യോഗം ചേരും. പാറ്റ്‌നയില്‍ നടക്കുന്ന യോഗത്തില്‍ സഖ്യ വിപുലീകരണ സമിതിയംഗം വിനോദ് താവ്‌ഡെയും പങ്കെടുക്കും. അതിനിടെ, ബിഹാറിലെ സാഹചര്യം അമിത് ഷാ വിലയിരുത്തി. ഇതിനിടെ നിതീഷ് കുമാര്‍ ഞായറാഴ്ച നിയമസഭ കക്ഷി യോഗം വിളിച്ചത് അഭ്യൂഹങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ബി ജെ പിക്കൊപ്പം സര്‍ക്കാരുണ്ടാക്കില്ലെന്ന് പ്രഖ്യാപിച്ച് ജെ ഡി യു ബിഹാര്‍ അധ്യക്ഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ സഖ്യം വിട്ട് നിതീഷ് കുമാറും ജെ ഡി യുവും എന്‍ ഡി എ മുന്നണിയുടെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകള്‍ ജെ ഡി യു ബിഹാര്‍ അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ നിഷേധിച്ചിരുന്നു. ഇന്ത്യ സഖ്യത്തില്‍ തുടരുമെന്ന് ജെ ഡി യു ബിഹാര്‍ അധ്യക്ഷന്‍ വ്യക്തമാക്കി. എന്നാല്‍ ഉമേഷ് കുശ്വാഹയുടെ പ്രതികരണത്തിന് പിന്നാലെ ആരുടെ മുന്നിലും വാതിലുകള്‍ അടച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി ബി ജെ പി നേതാവ് സുശീല്‍ മോദി എം പി രംഗത്തെത്തി. നിതീഷ് കുമാര്‍ അടക്കം ആരുടെ മുന്നിലും എന്‍ ഡി എയുടെ വാതിലുകള്‍ അടച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും സുശീല്‍ മോദി അഭിപ്രായപ്പെട്ടു.

നിതീഷും ജെ ഡി യുവും വീണ്ടും കാലുവാരുമോ എന്നതാണ് കണ്ടറിയേണ്ടത്. വര്‍ഷങ്ങളോളം എന്‍ ഡി എ മുന്നണിയുടെ ഭാഗമായിരുന്ന ജെ ഡി യു, 2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായെത്തിയതോടെയാണ് മുന്നണി വിട്ടത്. പിന്നീട് നിതീഷ് കോണ്‍ഗ്രസിനും ആര്‍ ജെ ഡിക്കുമൊപ്പം മഹാസഖ്യമുണ്ടാക്കി നിയമസഭ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരുണ്ടാക്കി മുഖ്യമന്ത്രിയായി. എന്നാല്‍ പിന്നീട് ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മഹസഖ്യം വിട്ട് എന്‍ ഡി എയുടെ ഭാഗമായി.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കൊപ്പം മത്സരിച്ച് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞ് മഹാസഖ്യത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. ശേഷം ബി ജെ പിയെ നേരിടാന്‍ പ്രതിപക്ഷ ഐക്യമായ 'ഇന്ത്യ' മുന്നണി രൂപീകരിക്കാന്‍ വലിയ പങ്ക് വഹിച്ചിരുന്നു. 'ഇന്ത്യ' മുന്നണിയിലെ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് നിതീഷ് വീണ്ടും എന്‍ ഡി എ പാളയത്തിലേക്ക് മടങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്. നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎയിലേക്കെന്ന സൂചന ബലപ്പെട്ടതോടെ പ്രതിപക്ഷസഖ്യം മുള്‍മുനയിലായി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 minute ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (7 minutes ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (16 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (33 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (4 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (4 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (4 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (5 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (5 hours ago)

Malayali Vartha Recommends