അയോധ്യ രാമക്ഷേത്രത്തില്‍ വന്‍ തിരക്ക്... ദര്‍ശനസമയം നീട്ടി

അയോധ്യ രാമക്ഷേത്രത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നതുമൂലം ദര്‍ശനസമയം നീട്ടി. ആരതി, ദര്‍ശന സമയക്രമീകരണം സംബന്ധിച്ച ഷെഡ്യൂള്‍ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു.
പുലര്‍ച്ചെ 4.30ന് രാംലല്ല വിഗ്രഹത്തില്‍ ആരതിയും 6.30ന് പ്രാര്‍ഥനയും നടത്തും. രാവിലെ ഏഴിനുള്ള പ്രഭാത പ്രാര്‍ഥന മുതല്‍ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താം.
രാത്രി പത്തിന് ആരതിയോടെ ക്ഷേത്രനട അടയ്ക്കും. ക്ഷേത്രത്തിലെ വന്‍ തിരക്ക് പരിഗണിച്ച് കേന്ദ്രമന്ത്രിമാര്‍ ഉടന്‍ രാമക്ഷേത്രം സന്ദര്‍ശിക്കേണ്ടന്ന് പ്രധാനമന്ത്രി മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു.
അതേസമയം ജനുവരി 22ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രാണപ്രതിഷ്ഠ നിര്‍വഹിച്ച ക്ഷേത്രത്തില്‍ ഓരോ ദിവസവും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പൊതുജനങ്ങള്‍ക്കായി ക്ഷേത്രം തുറന്നുനല്‍കിയ ചൊവ്വാഴ്ച അഞ്ച് ലക്ഷംപേരാണ് ദര്‍ശനത്തിനായി എത്തിയത്.
ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. വിഐപികള്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തുകയാണെങ്കില്‍ ഒരാഴ്ച മുമ്പ് സംസ്ഥാന സര്‍ക്കാരിനെയോ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിനെയോ വിവരമറിയിക്കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഇപ്പോള്‍ വിഐപികള്‍ ക്ഷേത്രം സന്ദര്‍ശിച്ചാല്‍ അവരുടെ പ്രോട്ടോക്കോളും സുരക്ഷയും പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതുകൊണ്ട് അയോധ്യാ സന്ദര്‍ശനം മാര്‍ച്ചിലേക്കു നീക്കിവയ്ക്കണമെന്ന് മോദി മന്ത്രിസഭായോഗത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























